ഏഴു ശതമാനം പോളിങ് നടന്ന ശ്രീനഗറില്‍ ഫാറൂഖ് അബ്ദുല്ലയ്ക്ക് ജയം
ശ്രീനഗര്‍: വെറും ഏഴു ശതമാനം പേര്‍ മാത്രം വോട്ടു ചെയ്ത ശ്രീനഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് ജയം. പി.ഡി.പിയിലെ നാസിര്‍ അഹമ്മദ് ഖാനെ 10,000 ല്‍ അധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫാറൂഖ് അബ്ദുല്ലയുടെ മിന്നും വിജയം.
തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ കലഹങ്ങളും സൈനിക പ്രശ്‌നങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. സംഘര്‍ഷത്തെത്തുടര്‍ന്ന് എട്ട് സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
12.86 ലക്ഷം വോട്ടര്‍മാരില്‍ ഏഴു ശതമാനം (89,865) പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും താഴ്ന്ന പോളിങ് രേഖപ്പെടുത്തുന്നത്.
സംഘര്‍ഷം വ്യാപകമായതോടെ 38 പോളിങ് സ്‌റ്റേഷനുകളില്‍ റീ പോളിങ് നടത്തിയിരുന്നു. ഇതില്‍ വോട്ട് രേഖപ്പെടുത്തിയവരാവട്ടെ വെറും രണ്ടു ശതമാനം പേരും. ഒന്‍പത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അബ്ദുല്ലയും നാസിറും തമ്മിലായിരുന്നു മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."