HOME
DETAILS

രാഷ്ട്രപതിയും കുടുംബവും അപമാനിക്കപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് പുരി പുരോഹിതന്‍

  
backup
June 29 2018 | 05:06 AM

priest-denies-president-kovinds-harassment-at-jagannath-temple-in-puri

പുരി: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനിടെ അപമാനിക്കപ്പെട്ടതായുള്ള വാര്‍ത്ത നിഷേധിച്ച് ക്ഷേത്ര പുരോഹിതന്‍.

ഈ റിപ്പോര്‍ട്ട് അസംബന്ധമാണെന്നും യാത്രയ്ക്കിടെ ആരും തന്നെ രാഷ്ട്രപതിയോടോ അദ്ദേഹത്തിന്റെ ഭാര്യയോടെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ക്ഷേത്ര പുരോഹിതനായ ദാമോദര്‍ മഹാശ്വര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നയാളാണ് ഇദ്ദേഹം.

മാര്‍ച്ച് 22നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.

ആരോപണത്തില്‍ പുരോഹിതന്‍ ക്ഷേത്ര ഭരണാധികാരി പ്രദീപ് ജാനക്കും പുരിയിലെ ജില്ലാ മജിസ്‌ട്രേറ്റിനുമെതിരെ കേസ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് മാസങ്ങള്‍ക്കു ശേഷം പ്രദീപ് ജാനയും പുരിയും രാഷ്ട്രപതിഭവനില്‍ നിന്ന് പരാതി ലഭിച്ചുവെന്ന് ആരോപിച്ച് അന്വേഷണം നടത്തുന്നുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും മഹാശ്വര്‍ പറഞ്ഞു.

ഒരു കൂട്ടം ക്ഷേത്ര പരിചാരകര്‍ ശ്രീകോവിലിനു സമീപം രാഷ്ട്രപതിയെ തടയുകയും പ്രഥമ വനിതയെ തള്ളുകയും ചെയ്തതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവന്‍ പുരി കലക്ടര്‍ അരവിന്ദ് അഗര്‍വാളിന് കത്തയച്ചിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago