തകഴി സാഹിത്യോത്സവം: സെമിനാര്‍ നടത്തി
അമ്പലപ്പുഴ: തകഴി സാഹിത്യോത്സവത്തോടനുബന്ധിച്ച് വിവിധ ലൈബ്രറികളില്‍ സെമിനാറുകളും ശങ്കരമംഗലത്ത് കാവ്യസായാഹ്നവും നടന്നു. കോമന കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയില്‍ തകഴി-കുട്ടനാടിന്റെ ചരിത്രകാരന്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്രഫ. എന്‍. ഗോപിനാഥ പിള്ള വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷനായി. കൈനകരി സുരേന്ദ്രന്‍, ജോസഫ് ചാക്കോ, ഹര്‍ഷ കുമാര്‍, രാജു കഞ്ഞിപ്പാടം, ശ്രീ കുമാര്‍, ഇന്ദിര, കെ.ബി. അജയ കുമാര്‍, കാവാലം ബാലചന്ദ്രന്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ശങ്കരമംഗലത്ത് യു.പി, ഹൈ സ്‌കൂള്‍, എച്. എസ്.എസ് വിഭാഗം കുട്ടികള്‍ക്കായി പെയ്ന്റിങ്ങ് മല്‍സരം നടത്തി. തുടര്‍ന്ന് പുന്നപ്ര പബ്ലിക്ക് ലൈബ്രറിയില്‍ ചെമ്മീന്‍ കൃതിയും കാലവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. അലിയാര്‍ എം. മാക്കിയില്‍ അധ്യക്ഷനായി. ഡോക്ടര്‍ എസ്. അജയകുമാര്‍ വിഷയാവതരണം നടത്തി. ദര്‍ശനം സെക്രട്ടറി കെ.ജെ. ജോബ്, എച്ച്. സുബൈര്‍, ആര്‍. സുധിലാല്‍, സുദര്‍ശനന്‍ വര്‍ണം, വിനോദ്, അചുംബിത, ജ്യോതി വിവേകാനന്ദന്‍ പങ്കെടുത്തു.
തുടര്‍ന്ന് ശങ്കരമംഗലത്ത് ഡോകുമെന്ററി പ്രദര്‍ശനവും രാജീവ് രവിയുടെ കമ്മട്ടിപ്പാടം സിനിമാ പ്രദര്‍ശനവും നടന്നു. ശനിയാഴ്ച വൈകിട്ട് ശങ്കരമംഗലത്ത് യു.പി, ഹൈ സ്‌കൂള്‍, എച്ച്. എസ്. എസ് വിഭാഗം കുട്ടികള്‍ക്കായി ഉപന്യാസ മല്‍സരം നടത്തി. തുടര്‍ന്ന് നടന്ന കാവ്യ സായാഹ്നം രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. കാവാലം ബാലചന്ദ്രന്‍ അധ്യക്ഷനായി. ഡോ. അമൃത, കെ.ബി.അജയകുമാര്‍, കരുമാടി ബാലകൃഷ്ണന്‍, ജെ.ഷിജിമോന്‍ , വെണ്മണി രാജഗോപാല്‍,പ്രുറക്കാട് ചന്ദ്രന്‍, റ്റി.മോഹനന്‍, പി.ദേവസ്യ,അലിയാര്‍.എം. മാക്കിയില്‍, ഇ.ആര്‍ രാധാകൃഷ്ണപിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."