HOME
DETAILS

ആര്‍ദ്രം മിഷന്‍ ജനകീയമാക്കണം: വി.കെ മധു

  
backup
April 15, 2017 | 7:45 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%ae%e0%b4%be%e0%b4%95


തിരുവനന്തപുരം: ഗുണമേന്മ-യുള്ള ആരോഗ്യപരിപാലനം ലക്ഷ്യമിടുന്ന ആര്‍ദ്രം മിഷന്‍ പദ്ധതി ജില്ലയില്‍ ജനകീയമായി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആര്‍ദ്രം മിഷന്റെ പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഇതിനായി ബ്ലോക്ക് തലത്തില്‍ ഈ മാസം 25 ന് മുമ്പും പഞ്ചായത്ത് തലത്തില്‍ 30 ന് മുമ്പും ആസൂത്രണ യോഗങ്ങള്‍ സംഘടിപ്പിക്കണം. മെയ് 10ന് മുമ്പ് വാര്‍ഡ് തലത്തില്‍ ആരോഗ്യസേന രൂപവത്കരണവും നടക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയിലെ 17 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രോഗീസൗഹൃദ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കും. രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭിക്കും. ലബോറട്ടറിയും സജ്ജമാക്കും. ഓരോ താലൂക്കിലും ഒരു താലൂക്ക് ആശുപത്രിയും ജില്ലാ തലത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയും വികസിപ്പിക്കും. ഇവിടങ്ങളില്‍  ഒ.പി സൗകര്യം വികസിപ്പിക്കുകയും ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.  ഇ ഹെല്‍ത്ത് സംവിധാനം ജില്ലയില്‍ നടപ്പിലാക്കി വരികയാണ്. മണമ്പൂര്‍, വെള്ളനാട്, പുത്തന്‍തോപ്പ് ആശുപത്രികളുടെ കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍   ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.     




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍  

Kerala
  •  a day ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  a day ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  a day ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  a day ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  a day ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  a day ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  a day ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  a day ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  a day ago