HOME
DETAILS

സിയാല്‍ മാതൃകയില്‍ കേരളാ കാഷ്യു ബോര്‍ഡ് പരിഗണനയില്‍: മന്ത്രി

  
backup
April 15 2017 | 19:04 PM

%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be


കൊട്ടിയം: കശുവണ്ടി വ്യവസായം  സംരക്ഷിക്കുന്നതിന്  സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളാ കാഷ്യു ബോര്‍ഡ് രൂപീകരിക്കുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്റെ കശുമാവ് കൃഷി വ്യാപന പദ്ധതി കൊട്ടിയം ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാഷ്യു ബോര്‍ഡ് എന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം കേന്ദ്രം അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് സിയാല്‍ മാതൃകയില്‍ കേരളാ കാഷ്യു ബോര്‍ഡിന്റെ സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് വ്യവസായത്തെ സംരക്ഷിച്ച് തോട്ടണ്ടി സംഭരണം, ഉത്പന്ന വിപണനം, തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നേരിട്ട് തീരുമാനമെടുക്കാവുന്ന സംവിധാനമാണ് ആലോചനയിലുള്ളത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ സംരംഭത്തിലെ ഓഹരി പങ്കാളിത്തമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക്, ദേശാസാത്കൃത ബാങ്ക് പ്രതിനിധികളുടെ യോഗം ഏപ്രില്‍ 18ന് ചേരുമെന്നും മന്ത്രി അറിയിച്ചു.  
കോര്‍പറേഷന്റെയും കാപെക്‌സിന്റെയും സാമ്പത്തിക നില ഇപ്പോള്‍ ഭദ്രമാണ്. 80 കോടി ബാങ്ക് ബാധ്യത അടച്ചു തീര്‍ത്തിട്ടുണ്ട്. 65 കോടി രൂപ പ്രവര്‍ത്തന മൂലധനമായി കശുവണ്ടി മേഖലയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനാല്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും തയാറായിട്ടുണ്ട്. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ വിനിയോഗത്തിന് പദ്ധതി രൂപരേഖ തയാറാക്കുന്നതിന് വ്യവസായ ബന്ധസമിതി വിളിച്ചു ചേര്‍ക്കും. തോട്ടണ്ടി ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള കോര്‍പ്പറേഷന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കശുമാവ് ഗ്രാഫ്റ്റുകളുടെ ഉത്പാദനം, കശുമാവ് നടീല്‍, ജൈവ പച്ചക്കറി കൃഷി എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. രണ്ടു ലക്ഷം കശുമാവ് ഗ്രാഫ്റ്റുകളുടെ ഉത്പാദനമാണ് കൊട്ടിയം കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ നടക്കുന്നത്. കാഷ്യു കോര്‍പ്പറേഷന്റെ വിവിധ ഫാക്ടറികളിലെ 90 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ആരംഭിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം ആറു ലക്ഷം കശുമാവ് ഗ്രാഫ്റ്റുകള്‍ ഉത്പാദിപ്പിച്ച് കൃഷി ചെയ്യുന്നതിനാണ് തീരുമാനം.
എം നൗഷാദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ എം.പി പി.രാജേന്ദ്രന്‍, കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ മുരളി മടന്തകോട്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ലക്ഷ്മണന്‍, ഭരണ സമിതി അംഗങ്ങളായ ജി ബാബു, സജി ഡി ആനന്ദ്, കെ സുഭഗന്‍, അഡ്വ കാഞ്ഞിരംവിള അജയകുമാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ മംഗലത്ത് രാഘവന്‍, ശശി, തുളസീധരന്‍, ഫാക്ടറി മാനേജര്‍ വിക്രമന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago