ശ്രദ്ധിക്കുക, ഇതാ വരുന്നൂ രക്തചന്ദ്രനും കുഞ്ഞുചന്ദ്രനും
ചോരയുടെ നിറത്തിലുള്ള ചന്ദ്രനോ എന്നൊരു സംശയം ഈ തലക്കെട്ടു കാണുമ്പോള്‍ ആരുടെയും മനസ്സിലുയരാം. അതേ, സാധാരണയില്‍നിന്നു വ്യത്യസ്തമായി ചുവന്നു തുടുത്ത ചന്ദ്രന്‍ രംഗപ്രവേശം ചെയ്യുകയാണ്, ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായാണ് ചന്ദ്രന് ഈ ഭാവപ്പകര്‍ച്ച.
ജൂലായ് മാസത്തില്‍ ചന്ദ്രനുമായി ബന്ധപ്പെട്ടു രണ്ടു വിശേഷകാര്യങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണമാണ് ഒന്ന്. സൂപ്പര്‍മൂണിന്റെ നേര്‍എതിരായ മൈക്രോമൂണ്‍ അഥവാ കുഞ്ഞുചന്ദ്രന്‍ കൂടിയായിരിക്കും അതെന്നത് രണ്ടാമത്തെ അത്ഭുതം.
കഴിഞ്ഞ ജനുവരിയില്‍ ഇതുപോലെ അത്യൂപൂര്‍വമായ ചന്ദ്രവിശേഷം ഉണ്ടായിരുന്നു. ഒരു മാസത്തില്‍ രണ്ടു പൗര്‍ണമി വരുന്ന ബ്ലൂമൂണും ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവുമടുത്തുവരുന്ന സൂപ്പര്‍മൂണും. ഈ പ്രതിഭാസങ്ങള്‍ ഒരുമിച്ചു ചേര്‍ന്നപ്പോളാണ് ജാനുവരി 31ന് അത്യപൂര്‍വമായ സൂപ്പര്‍ബ്ലഡ്മൂണ്‍ വാനനിരീക്ഷകരെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ആകാശത്തു തെളിഞ്ഞത്. ജൂലായില്‍ നടക്കാന്‍ പോകുന്ന ചന്ദ്രഗ്രഹണത്തിനും അതുപോലെ സവിശേഷതകളുണ്ട്. ഈ നുറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ച്ര്രന്ദഗ്രഹണമായിരിക്കും അത്.
സ്വയം പ്രകാശമില്ലാത്ത കഴിയാത്ത ചന്ദ്രന്‍ സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോഴാണ് ആകാശത്തു ദൃശ്യമാകുന്നത്. സദാ ഭൂമിയെ വലംവയ്ക്കുന്ന ചന്ദ്രനെ സൂര്യപ്രകാശത്തില്‍നിന്നു ഭൂമി മറയ്ക്കുമ്പോളാണു ചന്ദ്രഗ്രഹണം നടക്കുന്നത്. സൂര്യനില്‍നിന്നുള്ള കിരണങ്ങള്‍ ഭൂമിയുടെ പാര്‍ശ്വാന്തരീക്ഷത്തിലൂടെ കടക്കുമ്പോള്‍ മഴവില്ലുപോലെ പലനിറങ്ങളായി ചിതറിക്കാണും. ഇതില്‍ ഭൂമിയുടെ നിഴലിനു നടുവിലായി വരുന്നത് ചുവപ്പു നിറമായിരിക്കും. ഏഴു നിറങ്ങളില്‍ ചുവപ്പിനു കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നതിനാല്‍ ചന്ദ്രഗ്രഹണസമയത്തു ഭൂമിയുടെ നിഴലിലേയ്ക്കു വരുന്ന ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്നതു ചുവപ്പുനിറമായിരിക്കും. ഇങ്ങനെയാണു ബ്ലഡ്മൂണ്‍ ഉണ്ടാകുന്നത്.
ചന്ദ്രഗ്രഹണം മൂന്നു ഭാഗങ്ങളായാണു നടക്കുന്നത് . ടോട്ടല്‍ എക്ലിപ്‌സ്, പാര്‍ഷ്യല്‍ എക്ലിപ്‌സ്, പെനമ്പ്രല്‍ എക്ലിപ്‌സ്. ഇതില്‍ ഭൂമിയുടെ ചുവന്ന നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മൂടുന്ന ടോട്ടല്‍ ലൂണാര്‍ എക്ലിപ്‌സ് സമയത്താണ് ചന്ദ്രന്‍ പൂര്‍ണ്ണമായും ചുവന്ന നിറത്തില്‍ ആകാശത്തു തെളിയുന്നത്. ടോട്ടല്‍ എക്ലിപ്‌സിനു മുമ്പും ശേഷവുമായി ഭൂമിയുടെ നിഴലിന്റെ പാര്‍ശ്വങ്ങളിലൂടെ ചന്ദ്രന്‍ കടക്കുന്ന പാര്‍ഷ്യല്‍ എക്ലിപ്‌സും, പെനമ്പ്രല്‍ എക്ലിപ്‌സും നടക്കും.
ജൂലൈയിലെ ചന്ദ്രഗ്രഹണത്തില്‍ ടോട്ടല്‍ എക്ലിപ്‌സ് മാത്രം ഏകദേശം ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നില്‍ക്കും. കഴിഞ്ഞ ജനുവരി 31 ലെ സൂപ്പര്‍ ബ്ലഡ് മൂണിനേക്കാള്‍ 40 മിനിറ്റ് നീണ്ടതായിരിക്കും ഇതെന്നാണു പറയുന്നത്. പൂര്‍ണ്ണഗ്രഹണത്തിനു മുമ്പും ശേഷവുമുള്ള ഒരുമണിക്കുര്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പാര്‍ഷ്യല്‍ എക്ലിപ്‌സും പെനമ്പ്രല്‍ എക്ലിപ്‌സും ചേരൂമ്പോള്‍, തുടക്കം മുതല്‍ അവസാനം വരെ നാലു മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ചന്ദ്രഗ്രഹണമാണു വരാന്‍പോകുന്നത്. ഇത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും നിണ്ട ചന്ദ്രഗ്രഹണമായിരിക്കും എന്നു വാനനിരീക്ഷകര്‍ പറയുന്നു.
ഭൂമിയില്‍ നിന്ന് ഏറ്റവു ദൂരം കൂടിയ ഭ്രമണപഥത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോളുള്ള ലൂണാര്‍ ഏപ്പോജി എന്ന അവസ്ഥയാണ് ഇത്രയും ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിനു കാരണം. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് എറ്റവും ആകന്നു നില്‍ക്കുന്നതിനാല്‍ ഈ സമയങ്ങളിലുള്ള പൗര്‍ണമിയെ ഏപ്പോജിയന്‍ മൂണ്‍ അഥവാ മൈക്രോ മുണ്‍ എന്നു വിളിക്കും. പൗര്‍ണ്ണമികളില്‍ എറ്റവും ചെറുതായി ചന്ദ്രനെ കാണുന്ന സമയമാണിത്. സൂപ്പര്‍മൂണിന്റെ വിപരീതാവസ്ഥ എന്നു ചുരുക്കം. ഭ്രമണത്തിനു കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഏപ്പോജിയന്‍ മൂണ്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതുമായിരിക്കും.
മൈക്രോമൂണും ബ്ലഡ്മൂണും ചേരുന്ന ഈ ആത്യപൂര്‍വ്വ പ്രതിഭാസം കഴിഞ്ഞ ജനുവരി 31 ലെ സൂപ്പര്‍ ബ്ലഡ്മൂണ്‍ പോലെ അതിപ്രധാനമാണ്.
ജൂലൈ 27-28 ദിവസങ്ങളിലായിരിക്കും ഇതു ദൃശ്യമാവുക. അന്താരാഷ്ട്രസമയക്രമം, ഏകദേശം 6:24നു തുടങ്ങന്‍ സാധ്യതയുള്ള ചന്ദ്രഗ്രഹണത്തിന്റെ പൂര്‍ണ്ണരൂപം ഏകദേശം 7:30 നാണു തുടങ്ങുകയെന്നാണ് അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."