HOME
DETAILS

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

  
November 23 2024 | 06:11 AM

Omcheri NN Pillai It was because of the Delhi Malayalees that they said goodbye

ന്യൂഡൽഹി: ഡൽഹി മലയാളികളുടെ കാരണവരും തലസ്ഥാന നഗരിയിലെ സാഹിത്യ, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവുമായിരുന്നു ഓംചേരി എൻ.എൻ പിള്ള. പ്രായം 90കളിലെത്തിയതിനുശേഷവും ഡൽഹിയിലെങ്ങും വിവിധ പരിപാടികളിൽ സജീവമായി പങ്കെടുത്തു. യു.പി.എസ്.സി പരീക്ഷ എഴുതുക, കുത്തുബ് മിനാറും ചെങ്കോട്ടയും കണ്ട് മടങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് 73 വർഷം മുമ്പ് എൻ.എൻ പിള്ള ഡൽഹിയിലെത്തുന്നത്. പിന്നീട് അദ്ദേഹം മടങ്ങിയില്ല. 1951ൽ ആകാശവാണി ജീവനക്കാരനായി.

മലയാളം വാർത്താ വിഭാഗത്തിൽ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ ചുമതലകളും ഏറ്റെടുത്തു. വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടുവർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു.

കോട്ടയം സി.എം.എസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ഇസ് ലാമിക ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദമെടുത്തു. സംഗീതജ്ഞൻ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ ലീലയെ വിവാഹം കഴിച്ചു.

അമേരിക്കയിലെ പെൻസിൽവേനിയ യൂനിവേഴ്‌സിറ്റി, യു.എസ്.എ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം. ഡി.എ.വി.പി, സെൻസേഴ്‌സ് ഓഫിസ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു. കാലിഫോർണിയ യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് മാനേജ്‌മെന്റ് എന്നിവിടെ അധ്യാപകനായിരുന്നു.

ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, പഞ്ചാബ് യൂനിവേഴ്‌സിറ്റി, ഉസ്മാനിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാർഡ് - നാടകം (1972), സാഹിത്യ പ്രവർത്തക സഹകരണസംഘം അവാർഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്‌നാ അവാർഡ് (2012), നാട്യഗൃഹ അവാർഡ് (2014) എന്നിവ നേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  5 days ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  5 days ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  5 days ago
No Image

ഒന്ന് കുറഞ്ഞിട്ടും ഒത്തു പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Football
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  5 days ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  5 days ago
No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  6 days ago