HOME
DETAILS

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

  
Web Desk
November 23 2024 | 07:11 AM

rahul-mankoottathil-from-pathanamthitta-to-the-legislative-assembly-via-palakkad

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കോട്ടകള്‍ ഇളക്കിയാണ് രാഹുലിന്റെ ഈ റെക്കോര്‍ഡ് വിജയം. മുന്‍ഗാമിയായ ഷാഫി പറമ്പില്‍ പൊതുതെരഞ്ഞെടുപ്പില്‍ നേടിയതിന്റെ മൂന്നിരട്ടിയോളം ഭൂരിപക്ഷം നേടിയാണ് രാഹുല്‍ നിയമസഭയിലേക്കെത്തുന്നത്. 

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷാഫിയുടെ നോമിനിയാണ രാഹുലെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്‍പ്പെടെ ആക്ഷേപമുയര്‍ന്നിരുന്നു. രാഹുലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പി സരിന്‍ പാര്‍ട്ടി വിട്ടതും എ.കെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതുമെല്ലാം വിവാദമായി. പാലക്കാട് ഡിസിസിയിലെ അതൃപ്തി പരസ്യമായതോടെ, പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെ ആവശ്യം അംഗീകരിക്കപ്പെട്ടു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റിയില്ലെന്നതിന് തെളിവാണ് ഇന്ന് രാഹുലിന് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷം. 

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായി ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവെച്ചെങ്കിലും പിന്നാലെ ബി.ജെ.പി കോട്ടകളടക്കം പൊളിച്ചടുക്കിയുള്ള രാഹുലിന്റെ കുതിപ്പാണ് കണ്ടത്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി സരിന് ഒരിക്കല്‍ പോലും രണ്ടാം സ്ഥാനത്തെത്താനായില്ല. സരിന്‍ നേടിയതിന്റെ ഇരട്ടി വോട്ടുകള്‍ നേടിയാണ് രാഹുലിന്റെ വിജയം. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  13 days ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  13 days ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  13 days ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  13 days ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  13 days ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  13 days ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  13 days ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  13 days ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  13 days ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  13 days ago