വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഇരിട്ടി (കണ്ണൂര്‍): മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ച കേസില്‍ വിപ്ലവ ജനകീയ മുന്നണി ജില്ലാ സെക്രട്ടറി ലുക്കുമാന്‍ പള്ളിക്കണ്ടിയെ (42) പൊലിസ് അറസ്റ്റ് ചെയ്തു.
ഇരിട്ടി പുന്നാട് സ്വദേശിയായ ലുക്കുമാനെ ഇന്നലെ വീട്ടില്‍നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കേരള പൊലിസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് സേനയെ അപകീര്‍ത്തിപ്പെടുത്തുകയും സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും മാവോയിസ്റ്റുകളെ പിന്തുണച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതായി കണ്ടെത്തിയതിനാല്‍ യു.എ.പി.എ പ്രകാരമാണ് കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു.
വയനാട് ലക്കിടി റിസോര്‍ട്ടില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, രക്തദാഹികളായ തണ്ടര്‍ബോള്‍ട്ട് ഭീകരസേനയെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇരിട്ടി ടൗണ്‍, ആറളംഫാം, കേളകം, കീഴ്പള്ളി, എടൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."