വിദേശത്തുനിന്നെത്തിയ 65 കാരന്‍ മരിച്ചു, നിരീക്ഷണത്തിലുള്ളയാളെന്ന വിവരം മറച്ചുവെച്ചു: മാഹി ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും ആശങ്കയില്‍
കോഴിക്കോട്: വിദേശത്തുനിന്നും എത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഴിയൂര്‍ കോറോത് റോഡില്‍ 65കാരന്‍ മരിച്ചു. 10 ദിവസം മുന്‍പാണ് ഇയാള്‍ വിദേശത്തു നിന്നും നാട്ടില്‍ എത്തിയത്. ഇന്നലെ വൈകുന്നേരം തലശ്ശേരി സഹകരണ ആശുപത്രിയിലാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 3.30മണിയോടെ വീട്ടില്‍ നിന്നും വീണു നെറ്റിക്ക് പരുക്കേറ്റ ഇയാളെ മാഹി ആശുപത്രിയില്‍ എത്തിച്ചത്. അബോധവസ്ഥയില്‍ ആയിരുന്ന ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ സ്‌കാനിങ് ചെയുവാന്‍ വേണ്ടിയും തുടര്‍ ചികിത്സായിക്കും ആയി മാഹി ആശുപത്രി ആംബുലന്‍സ് കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ വിദേശത്തു നിന്നും വന്നതാണെന്ന് വിവരവും നിരീക്ഷണത്തില്‍ ആണെന്നുള്ള വിവരവും കൊണ്ടുവന്നവര്‍ മറച്ചു വെച്ചതായും പരാതിയുണ്ട്.
തുടര്‍ന്ന് ഡോക്ടര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ മതിയായ സുരക്ഷ സംവിധാനങ്ങളോടെ ആയിരുന്നില്ല രോഗിയെ കൈകാര്യം ചെയ്തത്. വൈകിട്ട് മരണ വിവരം അറിഞ്ഞ സമയത്താണ് ഇയാള്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളാണെന്ന് ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ഇയാളുടെ കൊവിഡ് ഫലം വരും വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള ജീവനക്കാര്‍ കോറോന്റില്‍ പോകുകയായിരുന്നു. ഡോക്ടര്‍ മറ്റു ജീവനക്കാര്‍ എല്ലാരും ആശങ്കയില്‍ ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."