ഐ.എസ് വ്യാപ്തി അയര്ലന്റിനോളം മാത്രം
ഈ വര്‍ഷം
12 ശതമാനം കുറഞ്ഞ് 68,300 ച.കി.മി ആയി
ദമസ്കസ്: ഐ.എസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 12 ശതമാനം നഷ്ടമായതായി റിപ്പോര്‍ട്ട്. 68,300 ച.കി.മി മാത്രമാണ് ഇപ്പോള്‍ ഐ.എസിന്റെ കീഴിലുള്ള പ്രദേശം.
2015 ജനുവരിയില്‍ സ്വയം 'ഖിലാഫത്ത്' പ്രഖ്യാപനം നടത്തിയ ഐ.എസ് 90,800 ച.കി.മി പ്രദേശം ഇറാഖിലും സിറിയയിലുമായി തങ്ങളുടെ അധീനതയിലുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഡിസംബറില്‍ 12,800 ച.കി.മി ഐ.എസിന് നഷ്ടമായി 78,000 ച.കി.മിയിലെത്തി. 14 ശതമാനം പ്രദേശമാണ് 2015 ല്‍ ഐ.എസിന് നഷ്ടമായത്. തുടര്‍ന്ന് 9,700 ച.കി.മി പ്രദേശം കൂടി ഐ.എസിന് നഷ്ടമായി ഇപ്പോള്‍ 68,300 ച.കി.മി ആയി കുറഞ്ഞു.
ഇന്ത്യന്‍ സംസ്ഥാനമായ അസ്സാമിന്റെ വിസ്തൃതിയേക്കാള്‍ കുറവ് മാത്രമാണിത്. റഷ്യ, ഇറാന്, കുര്‍ദ് സേന, സിറിയ എന്നിവയാണ് ഐ.എസ് വിരുദ്ധവേട്ടയില് യു.എസിനെ സഹായിക്കുന്നത്.
സിറിയയിലെ പല്‍മിറയും ഇറാഖിലെ ഫല്ലുജയും അടക്കം ഐ.എസില്‍ നിന്ന് നിരവധി പ്രദേശങ്ങള്‍ ഇതിനകം സേന പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."