HOME
DETAILS
MAL
കുടിവെള്ള ക്ഷാമം; പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
April 15 2017 | 21:04 PM
കാളികാവ്: രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കാളികാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. അമ്പലക്കുന്ന് ഹരിജന്‍ കോളനി, ചാഴിയോട്, മേലേ കാളികാവ്, പുറ്റംകുന്ന് എന്നിവിടങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് ആവശ്യം.
കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗം ചേരുമെന്നും പ്രശ്നത്തിന് പരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ പറഞ്ഞു. പ്രതിഷേധ യോഗം സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.പത്മാക്ഷന് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഇ.പി ഉമ്മര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."