HOME
DETAILS

ഡി.ടി.പി ഓപറേറ്റര്‍മാരില്ല;  സര്‍ക്കാര്‍ പ്രസുകള്‍ പ്രതിസന്ധിയില്‍

  
backup
May 31 2020 | 00:05 AM

%e0%b4%a1%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%93%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2
 
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി ഡി.ടി.പി ഓപറേറ്റര്‍മാരെ നിയമിക്കാതെ അച്ചടി വകുപ്പ്. അച്ചടി വകുപ്പിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ പ്രസുകളില്‍ തസ്തികമാറ്റം വഴിയുള്ള ഡി.ടി.പി ഓപറേറ്റര്‍മാരുടെ നിയമനമാണ് വൈകുന്നത്. ഡി.ടി.പി ഓപറേറ്റര്‍മാര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുകയാണ്. 
ഡി.ടി.പി ഓപറേറ്റര്‍മാരുടെ കുറവുമൂലം പ്രസുകളിലെ ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തസ്തികമാറ്റത്തിലൂടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് സ്‌പെഷല്‍ റൂള്‍ അനുശാസിക്കുന്ന തരത്തില്‍ തസ്തികമാറ്റ നിയമനത്തിന് ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അന്തിമ മുന്‍ഗണനാ പട്ടിക കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 
എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും അച്ചടി വകുപ്പ് ഡയറക്ടര്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് നിയമനം നടത്തിയിട്ടില്ല. ഇതിനെതിരേ ജീവനക്കാരും തൊഴിലാളി യൂനിയനും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പില്‍നിന്ന് തസ്തികമാറ്റ നിയമനം നടത്തുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങി. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവുകളും ഉണ്ടായിട്ടും അച്ചടി വകുപ്പ് ഡയറക്ടര്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല. 
ഇപ്പോള്‍ സര്‍ക്കാര്‍ പ്രസുകളിലെ ജോലി സമയബന്ധിതമായി തീരാത്തതിനാല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഉള്‍പ്പെടെ നിര്‍ബന്ധിച്ച് ഡി.ടി.പി ജോലികള്‍ ചെയ്യിക്കുകയാണ്. ഈ മാസം അവസാനിക്കുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകും. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പുകൂടി വരാനിരിക്കുകയാണ്. ഇത് മുന്നില്‍കണ്ട് ദിവസവേതനക്കാരെ പിന്‍വാതിലിലൂടെ നിയമിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago