ബ്രിട്ടന്‍ ഇനി തെരേസ മേ ഭരിക്കും
ലണ്ടന്‍: ഡേവിഡ് കാമറണിന്റെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മേ. ഇവര്‍ക്കു പ്രധാന എതിരാളിയാകുമെന്നു കരുതപ്പെട്ടിരുന്ന ഊര്‍ജ സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സം മത്സരത്തില്‍നിന്നു പിന്‍മാറിയതോടെയാണിത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രിസ്ഥാനത്തിനായുള്ള മത്സരം അവസാനഘട്ടത്തിലെത്തുമ്പോഴാണ് പിന്‍മാറ്റം. രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാവുന്ന തെരേസയുടെ സത്യപ്രതിജ്ഞ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും.
യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍മാറണമെന്ന ബ്രിട്ടന്റെ ജനഹിത പരിശോധനാഫലത്തിനു പിന്നാലെയാണ് നിലവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ബ്രകസിറ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് തെരേസ പറഞ്ഞു.
പിന്‍മാറുന്ന വിവരം ഇന്നലെയാണ് ആന്‍ഡ്രിയ ലീഡ്‌സം മാധ്യമങ്ങളെ അറിയിച്ചത്. തെരേസ മേയുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പിന്തുണ തനിക്കില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ആന്‍ഡ്രിയയുടെ പിന്‍മാറ്റം. നേരത്തെ തെരേസ മേയ്ക്കു കുട്ടികളില്ലെന്ന തരത്തില്‍ ആന്‍ഡ്രിയ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതും പിന്‍മാറ്റത്തിനു പ്രധാന കാരണമായി. വിഷയത്തില്‍ വിശദീകരണവുമായി അവര്‍ രംഗത്തെത്തിയിരുന്നെങ്കിലും വിലപ്പോയില്ല.
മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നായിരുന്നു വിശദീകരണം. മാധ്യമങ്ങളുടെ നിലപാടിനെ ആന്‍ഡ്രിയയുടെ കാംപയിന്‍ മാനേജര്‍ ഇന്നലെയും വിമര്‍ശിച്ചു.തെരേസ മേ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അറുപതു ശതമാനത്തിലേറെ പേരുടെ പിന്തുണ നേടിയതായും അവര്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നതായും ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."