ആഭ്യന്തര ഹജ്ജ് സര്‍വീസ് ഈ വര്‍ഷം ചുരുങ്ങിയ നിരക്കില്‍
ജിദ്ദ: ആഭ്യന്തര ഹാജിമാര്‍ക്കുള്ള ഈ വര്‍ഷത്തെ ചുരുങ്ങിയ ചിലവിലുള്ള ഹജ്ജ് പാക്കേജ് നിരക്കുകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന നിരക്ക് 4,132 റിയാലും ചുരുങ്ങിയ നിരക്ക് 3,532 റിയാലുമായിരിക്കും. മൂന്നു വിഭാഗങ്ങളില്‍ അഞ്ചു വീതം നിരക്കുകളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ഓണ്‍ലൈന്‍ വഴി ആഭ്യന്തര ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ജൂലൈ 21നു (ശവ്വാല്‍ 15) രജിസ്ട്രേഷന് സ്വീകരിച്ച് തുടങ്ങുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
എ1 ഗണത്തിലുള്ളവര്‍ക്ക് 4,132 റിയാല്‍, എ2 ഗണത്തില്‍ 4,070 റിയാല്‍, ബി ഗണത്തില്‍ 4,007, സി വിഭാഗം 3,882, ഡി 3,757, ഇ ഗണത്തിലുള്ള ഏറ്റവും കുറഞ്ഞത് 3,532 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞ വര്‍ഷം എ1 ഗണത്തിലുള്ളവര്‍ക്ക് 5,250 റിയാല്‍ ഈടാക്കിയ സ്ഥാനത്ത് ഈ വര്‍ഷം ഇത് 4,132 റിയാലാണ്. പുണ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ മെട്രോക്ക് ഈ വര്‍ഷവും തീര്‍ത്ഥാടകരില്‍ നിന്ന് 250 റിയാല്‍ ഈടാക്കും. ആഭ്യന്തര തീര്‍ത്ഥാകര്‍ക്ക് മെട്രോ സേവനം നിര്‍ബന്ധമാണെന്നതിനാല്‍ ഈ സംഖ്യ ഉള്‍പ്പെടെയുള്ള നിരക്കാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. വിദേശത്തുനിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മെട്രോ സേവനം ലഭിക്കുന്നില്ലെങ്കില്‍ 250 റിയാല്‍ കുറവായിരിക്കും. പകരം ഇവര്‍ക്ക് ബസ് സര്‍വീസിനെ ആശ്രയിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."