പിതാവിന്റെ ഘാതകര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് ഉസാമയുടെ മകന്‍ ഹംസ ബിന്‍ലാദന്റെ ഭീഷണി
റിയാദ്: തന്റെ പിതാവിന്റെ ഘാതകരായ അമേരിക്കക്കെതിരെ ഭീഷണി മുഴക്കി ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ രംഗത്ത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട 'വീ ഓള്‍ ഉസാമ' എന്ന ഓഡിയോ സന്ദേശത്തിലാണ് സ്വദേശത്തും വിദേശത്തും അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഹംസ ലാദന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കയിലെ മേരിലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഭീകരസംഘടനകളുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ കുറിച്ച് നിരീക്ഷിക്കുന്ന എസ്.ഐ.ടി.ഇ ഇന്റലിജന്റ് ഗ്രൂപ്പാണ് 21 മിനുട്ടുള്ള ഓഡിയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
ഫലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ ഇറാഖ്, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍ അമേരിക്ക നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമാണ് പോരാട്ടം. കൂടാതെ അടിച്ചമര്‍ത്തലുകളെ അതിജീവിക്കാന്‍ സാധിക്കാത്ത മറ്റ് മുസ്‌ലിം നാടുകള്‍ക്ക് വേണ്ടിയുമാണ് പോരാട്ടം. ഒസാമ എന്ന വ്യക്തിക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഇസ്‌ലാമിനെ പ്രതിരോധിച്ചവര്‍ക്കുള്ള തിരിച്ചടിയാണിതെന്നും ഹംസ ബിന്‍ലാദന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വിവിധ ഭാര്യമാരിലായി ഉസാമ ബിന്‍ ലാദന് 20 ഓളം കുട്ടികള്‍ ഉള്ളതായാണ് വിവരം. ഇതില്‍ 22 വയസുള്ള ഖാലിദ് എന്ന കുട്ടി നേരത്തെ നടന്ന റെയ്ഡില്‍ കൊല്ലപ്പെട്ടിരുന്നു. അന്നു രക്ഷപ്പെട്ടയാളാണ് ഹംസ ബിന്‍ലാദനനെന്നാണ് അമേരിക്കന്‍ മിലിട്ടറിയുടെ റിപ്പോര്‍ട്ട്.
2011ല്‍ പാകിസ്ഥാനിലെ അബട്ടാബാദില്‍ യു.എസ് കമാന്‍ഡോകള്‍ നടത്തിയ സൈനിക ഓപറേഷനിലാണ് ബിന്‍ലാദന്‍ കൊല്ലപ്പെടുന്നത്.പിന്നീട് മൃതദേഹം കടലില്‍ താഴ്ത്തുകയായിരുന്നു. ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം ഇറാനില്‍ വീട്ടു തടങ്കലിലായിരുന്ന ഹംസയെ നേതാവാക്കാന്‍ തീവ്രവാദികള്‍ നേരത്തെ ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."