ജേക്കബ് തോമസ് ചാലക്കുടിയില്‍ ട്വന്റി 20 മുന്നണി സ്ഥാനാര്‍ഥിയാകും
തിരുവനന്തപുരം/ കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മത്സര വിലക്കുള്ളതിനാല്‍ സ്ഥാനം രാജിവച്ചായിരിക്കും മത്സരത്തിനിറങ്ങുക. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലാണ്. അദ്ദേഹത്തിന് ഒന്നര വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നപേരില്‍ ജേക്കബ് തോമസിനെ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്തിരുന്നു.
രാഷ്ട്രീയകക്ഷികളെ ഒഴിവാക്കി കിറ്റെക്സ് സാരഥി സാബു ജേക്കബ് കോ-ഓഡിനേറ്ററായി രൂപം കൊണ്ട ജനകീയ സമിതി കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്ത് ഒന്നൊഴികെ എല്ലാ വാര്‍ഡിലും വിജയിച്ച് ഭരണം പിടിച്ചെടുത്തു. പഞ്ചായത്ത് തലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."