മുഅല്ലിം മാനേജ്‌മെന്റ് സംഗമം 25ന്
കല്‍പ്പറ്റ: പ്രവര്‍ത്തന മേഖലയിലെ പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യുന്നതിനും മതപഠന രംഗം കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയിലെ മുഅല്ലിം മാനേജ്‌മെന്റ് മേഖലാ ഭാരവാഹികളുടെ ജില്ലാ തല സംഗമം ഏപ്രില്‍ 25ന് ഉച്ചക്ക് രണ്ട് മുതല്‍ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടത്താന്‍ മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഇബ്‌റാഹിം മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലയിലെ മത സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുന്നതിനായി മഹല്ലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹൃസ്വകാല അധ്യാപക പരിശീലന കോഴ്‌സ് നടത്താനും യോഗം തീരുമാനിച്ചു.
മെയ് 20നകം ജില്ലയിലെ മുഴുവന്‍ മദ്‌റസകളിലും റിവ്യു മീറ്റിങ്ങുകള്‍ വിളിച്ചു ചേര്‍ക്കാനും യോഗം മാനേജിങ് കമ്മിറ്റികളോട് അഭ്യര്‍ഥിച്ചു.
പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹീം ഹാജി, സി.പി ഹാരിസ് ബാഖവി, കണക്കയില്‍ മുഹമ്മദ് ഹാജി, കെ.വി ജഅ്ഫര്‍ ഹൈതമി, ഉസ്മാന്‍ ഫൈസി തരുവണ, അബ്ദുല്‍ ഖാദര്‍ മടക്കിമല, അബ്ബാസ് ഫൈസി, പി അഷ്‌റഫ്, അബ്ദുല്‍ കരീം ബാഖവി, കെ.സി.കെ തങ്ങള്‍, സി.പി മുഹമ്മദ് കുട്ടി ഫൈസി, കെ മുഹമ്മദലി, എന്‍ സൂപ്പി പരിയാരം, ഉസ്മാന്‍ കാഞ്ഞായി, എം അബ്ദുറഹ്മാന്‍ ഹാജി, കെ ഹംസ മൗലവി സംസാരിച്ചു. ജന.സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."