HOME
DETAILS
MAL
ഗാര്‍ഹിക തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
backup
June 30 2018 | 05:06 AM
കാസര്‍കോട്: ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നടപ്പാക്കുക, തൊഴില്‍ സംരക്ഷണ നിയമ നിര്‍മാണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രധാനമന്ത്രിക്ക് കത്തയക്കല് സമരം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എ അഷ്റഫലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷനായി.കെ. ഖാലിദ്, ജി. നാരായണന്, മുഹമ്മദ് വട്ടക്കോട്, ചന്ദ്രശേഖരന്, മനാഫ് നുള്ളിപ്പാടി, സുഭാഷ് നാരായണന്, രത്നകാരന്, ഫിറോസ് അണങ്ങൂര്‍, പി.വി സത്യനാഥന്, പ്രദീപ് തുരുത്തി, കെ. ഗോപാലന്, ഇ.ടി രവീന്ദ്രന്, സൈതലവി തൃക്കരിപ്പൂര്‍, രഞ്ജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."