മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് ജവാന് സ്വയം വെടിവച്ചു
ജമ്മു: ക്യാംപിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുസഹപ്രവര്ത്തകരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സി.ആര്.പി.എഫ് ജവാന് സ്വയം വെടിവച്ചു.
സഹപ്രവര്‍ത്തകരെ വെടിവച്ച ജവാന്റെ നില അതീവഗുരുതരമാണെന്നും മറ്റുള്ള മൂന്നുപേരും തല്‍ക്ഷണം മരിച്ചതായും സി.ആര്.പി.എഫ് അറിയിച്ചു.
ബുധനാഴ്ച രാത്രി 10 മണിയോടെ ഉദംപൂരിലെ 187 ബറ്റാലിയന് ക്യാംപിലാണ് സംഭവം. കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാനിലെ ഝുന്‍ഝുനു ജില്ലയില്‍ നിന്നുള്ള ആര്. പൊകര്മല്, ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാനയിലെ രിവാരി സ്വദേശി ഉമെദ് സിങ് എന്നിവരാണ് മരിച്ചതെന്ന് 187-ാം ബറ്റാലിയന് കമാന്‍ഡന്റ് ഹരീന്ദര്‍ കുമാര്‍ അറിയിച്ചു. കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ ആണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കാണ്‍പൂര്‍ സ്വദേശിയായ അജ്തികുമാര് ഉദ്ധംപൂരിലെ സൈനികാശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രീനഗരിലെ പാന്ത്ചൗക്കില് ജനുവരിയിലും ഇത്തരത്തിലുള്ള സംഭവം സി.ആര്.പി.എഫ് ക്യാംപില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്ന് രണ്ടു ഭടന്മാരെയാണ് സൈനികന് വെടിവച്ചുകൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."