നീരവ് മോദിയെ താമസിപ്പിച്ചത് കൊടും കുറ്റവാളികള്‍ക്കൊപ്പം
ലണ്ടന്‍: യു.കെയില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ ജയിലില്‍ അടച്ചത് കൊടും കുറ്റവാളികള്‍ക്കൊപ്പം.
ദക്ഷിണ പടിഞ്ഞാറന്‍ ലണ്ടനില്‍ ഹെര്‍ മെജസ്റ്റി ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്. യു.കെയില്‍ ഏറ്റവും കൂടുതല്‍ തിരക്കേറിയ ഇവിടെയാണ് ദാവൂദ് ഇബ്രാഹീമിന്റെ വലംകൈ എന്നറിയപ്പെടുന്ന ജാബിര്‍ മോട്ടി അടക്കമുള്ള അധോലോക തലവന്മാരെ പാര്‍പ്പിച്ചിരിക്കുന്നത്.
യു.കെയിലെ ചീഫ് പ്രിസണ്‍ ഇന്‍സ്പെക്ടറുടെ 2018ലെ പരിശോധന പ്രകാരം 1428 പുരുഷ തടവുകാരാണ് ഈ ജയിലില്‍ ഉള്ളത്. 1851 ലാണ് യൂറോപ്പിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഹെര്‍ മെജസ്റ്റീസ് സ്ഥാപിച്ചത്.
1,628 പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടുണ്ട്. 1989 ല്‍ ജയില്‍ നവീകരിച്ചു. ഓരോ സെല്ലിലും കാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തി. കുറഞ്ഞത് ഈ മാസം 29 വരെ നീരവിന് ഇവിടെ താമസിക്കേണ്ടിവരും. കോടതി ഉത്തരവ് പ്രതികൂലമായാല്‍ താമസം നീളും.
48 കാരനായ നീരവ് മോദിയെ ഹോളിയുടെ തലേരാത്രിയാണ് വെസ്റ്റ് മിനിസ്ട്രര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 29 വരെ ജില്ലാ ജഡ്ജി മേരി മാലൊന് കസ്റ്റഡിയില്‍ വിട്ടു. വെളളഷര്‍ട്ടും ട്രൗസറുമായിരുന്നു കോടതിയില്‍ ഹാജരാക്കുമ്പോള്‍ മോദിയുടെ വേഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."