കശുമാവ് കൃഷി വികസനം കെ.എസ്.എ.സി.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
കൊല്ലം: കര്‍ഷകര്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കശുമാവിന്‍ തൈകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കശുമാവ് കൃഷി വികസന ഏജന്‍സി (കെ.എസ്.എ.സി.സി) ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 'കാശിന് എട്ട് 'എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശന ഉദ്ഘാടനവും കൊല്ലം പ്രസ്‌ക്ലബ്ബ് ഹാളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി.
കര്‍ഷകര്‍ക്ക് നേരിട്ടോ, അക്ഷയ വഴിയോ, സൈബര്‍ കഫേ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ംംം.സമൗൊമ്ൗസൃശവെശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടത്താനാകും. ആധാര്‍ കാര്‍ഡ്, ഐ.ഡികാര്‍ഡ്, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്തത് അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി സമര്‍പ്പിക്കാം.
ജൂലൈ 31 വരെ അപേക്ഷ ഓണ്‍-ലൈനായി സ്വീകരിക്കും. സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ ആഭ്യന്തര ഉല്‍പാദനത്തിലും കശുമാവ് കൃഷി വികസനത്തിലുമുണ്ടായിട്ടുള്ള പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ ലക്ഷ്യമിട്ട് കശുമാവ് കൃഷി വ്യാപനത്തിനായി 2007-ല്‍ രൂപീകരിച്ച കേരള സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സംസ്ഥാന കശുമാവ്കൃഷി വികസന ഏജന്‍സി. കേരളത്തിലെ 800 ഓളം കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രതിവര്‍ഷം 6 ലക്ഷം ടണ്‍ തോട്ടണ്ടി ആവശ്യമുള്ളപ്പോള്‍ ആഭ്യന്തര ഉല്‍പാദനം 83000 മെട്രിക് ടണ്ണും വിസ്തൃതി 94000 ഹെക്ടറുമാണ്. ഇത് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കെ.എസ്.എ.സി.സി പ്രതി വര്‍ഷം 5000 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ച് കേരളത്തിന് ആവശ്യമായ തോട്ടണ്ടണ്ടിയുടെ ലഭ്യത ഉറപ്പു വരുത്തുവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
2018-19 സാമ്പത്തിക വര്‍ഷം കശുമാവ്കൃഷി വികസനത്തിനായി കേരള സര്‍ക്കാര്‍ 7.15 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര ഗവണ്മെന്റ് പദ്ധതിയിലൂടെ 6 കോടി രൂപ കശുമാവ് കൃഷി വികസനത്തിന് അനുവദിച്ചിട്ടുണ്ട്.
കര്‍ഷകര്‍, പ്ലാന്റേഷന്‍ ഉടമകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോളജ്-സ്‌ക്കൂളുകള്‍, അഗ്രി ക്ലബ്ബുകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ അനുയോജ്യമായ കൃഷി സ്ഥലങ്ങള്‍ക്ക് പുറമെ മറ്റ് കൃഷികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സ്ഥലങ്ങള്‍, പുറമ്പോക്കുകള്‍ റോഡ്-കനാല്‍, റെയില്‍വെ ഓരങ്ങള്‍ കശുമാവ് കൃഷിയ്ക്ക് ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം വിള നല്‍കുന്ന അത്യുല്‍പപാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് ഏജന്‍സി അപേക്ഷ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്ഥലത്തിന്റെ വിസ്തൃതിയും പദ്ധതിയുടേയും അടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."