HOME
DETAILS

പുതുമകള്‍ നിറഞ്ഞ അധ്യയന വര്‍ഷം

  
backup
June 01 2020 | 00:06 AM

madrassa-online-education-2020

 


പുതുമകള്‍ നിറഞ്ഞ ഒരു അധ്യയന വര്‍ഷത്തിന് ഇന്നു തുടക്കമാവുകയാണ്. സംസ്ഥാനത്തെ 40 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത്. കൊറോണ വൈറസിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന ജനതയ്ക്ക്, ഈ മഹാവിപത്തില്‍നിന്ന് ഇപ്പോഴും മോചിതരാകാനായിട്ടില്ല. എങ്കിലും സാധ്യമായ രീതിയില്‍ നാം ദൈനംദിന ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ അധ്യയനവര്‍ഷം സമാഗതമായത്. 2020 മാര്‍ച്ച് 11 മുതല്‍ അടച്ചിട്ട വിദ്യാലയകവാടങ്ങള്‍ എന്നു തുറക്കാനാവുമെന്നു പ്രവചിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് സ്വഭവനങ്ങളില്‍ ക്ലാസ്‌റൂം ഒരുങ്ങുന്നത്. മദ്‌റസയിലും സ്‌കൂളിലും ഒരേദിവസം അധ്യയന വര്‍ഷാരംഭമെന്ന അത്യപൂര്‍വതയും ഇക്കുറിയുണ്ട്. റമദാന്‍ അവധി കഴിഞ്ഞ് ശവ്വാല്‍ ഒന്‍പതിനാണ് മദ്‌റസാ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നിനും. ഇവ രണ്ടും ഒരുമിച്ചുവന്ന വര്‍ഷമാണിത്. മദ്‌റസാ പഠനവും സ്‌കൂള്‍ പഠനവും ഒരുപക്ഷേ ഒരേ മുറിയില്‍, ഒരേ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴിയാണെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്നു പുതിയ അധ്യയന വര്‍ഷത്തേക്കു പ്രവേശിക്കുകയാണ്. ഇന്ത്യക്കു പുറമെ യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന സമസ്തയുടെ മദ്‌റസാ സംവിധാനം ലോകോത്തര മാതൃകയാണ്.


കൊവിഡ് 19ന്റെ വ്യാപനം മൂലം മദ്‌റസകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണു സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ പഠനസംവിധാനം ഒരുക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം തരം വരെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 8.30വരെയാണു പഠനസമയം. രണ്ടു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ടു വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഓരോ വിഷയത്തിനുമാണ് ഒരു ദിവസത്തെ ക്ലാസുകള്‍ ഉണ്ടാവുക. 20 മിനുട്ട് സമയം ക്ലാസിനും ബാക്കി സമയം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണു വനിയോഗിക്കുക.


സാധാരണ മദ്‌റസയില്‍ ഹാജരാകുന്നതു പോലെ വിദ്യാര്‍ഥി എല്ലാ തയാറെടുപ്പുകളും നടത്തി വീട്ടില്‍ ഒരുക്കിയ ഇരിപ്പിടത്തില്‍ കൃത്യസമയത്ത് ഹാജരായി പഠനം ആരംഭിക്കണം. 'ഫാതിഹ' കൊണ്ട് തുടങ്ങി സ്വലാത്ത് കൊണ്ട് അവസാനിക്കുന്നതു വരെ രക്ഷിതാവോ രക്ഷിതാവ് ചുമതലപ്പെടുത്തിയ ആളോ അവര്‍ക്കൊപ്പം ഉണ്ടാകണം. കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഇവയില്‍ ലഭ്യമായത് ഉപയോഗിക്കാം. വിദ്യാഭ്യാസ ബോര്‍ഡിന്റെ ഔദ്യോഗിക ചാനലായ 'സമസ്ത ഓണ്‍ലൈന്‍' വഴി യൂടൂബിലൂടെ ക്ലാസുകള്‍ ലഭ്യമാകും. ഓരോ ക്ലാസിലേക്കും പ്രത്യേകം തയാറാക്കിയ ലിങ്ക് ഉപയോഗിച്ചാണു പ്രവേശിക്കേണ്ടത്. അതതു ക്ലാസുകളിലേക്കുള്ള ലിങ്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി എല്ലാ ദിവസവും ഹാജര്‍ രേഖപ്പെടുത്തണം. ഓരോ കുട്ടിയുടെയും ടോട്ടല്‍ ഹാജര്‍ ഷീറ്റ് മദ്‌റസകള്‍ക്കു ലഭ്യമാക്കും. ഓരോ ദിവസത്തെയും ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. അതതു വിഷയങ്ങളിലെ പാഠപുസ്തകവും നോട്ട്ബുക്കും പഠനസമയത്ത് കരുതണം. ക്ലാസിനോടനുബന്ധിച്ച് ഹോം വര്‍ക്ക് നല്‍കും. ഇതു നിരീക്ഷിക്കേണ്ടതും മൂല്യനിര്‍ണയം നടത്തേണ്ടതും ക്ലാസ് മുഅല്ലിന്റെ ഉത്തരവാദിത്വമാണ്. ക്ലാസുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കേണ്ടിവന്നാല്‍ ചാനലില്‍ മുഴുസമയവും ലഭ്യമാവും. മദ്‌റസാ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനസൗകര്യം ഉറപ്പുവരുത്താന്‍ മദ്‌റസാ കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതതു മദ്‌റസാ പരിധിയില്‍ കണക്കെടുപ്പ് നടത്തി ആവശ്യമായ ക്രമീകരണം ചെയ്യേണ്ടത് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയാണ്.


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ചുതല മോണിറ്ററിങ് നടത്തും. റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍, ഐ.ടി കോഡിനേറ്റര്‍മാര്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, സംഘടനാ പ്രവര്‍ത്തകര്‍ ഈ സംരംഭത്തില്‍ പങ്കാളികളാവും. 22 പേരടങ്ങിയ വിദഗ്ധ ടീമാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്. ആറു കാമറാ യൂനിറ്റുകള്‍ മുഴുസമയവും ഇതിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. മദ്‌റസകള്‍ സാധാരണ തുറന്നു പ്രവര്‍ത്തിക്കുന്നതു വരെയാണ് ഓണ്‍ലൈന്‍ പഠനം ഉണ്ടാവുക.


സമസ്ത ഓണ്‍ലൈന്‍ ചാനലിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ഉദ്ഘാടനം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും നേരത്തെ നിര്‍വഹിച്ചിരുന്നു.

(സമസ്ത ജനറല്‍ മാനേജറാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago