HOME
DETAILS

ജില്ലയില്‍ ഭീതിവിതച്ച് ഡിഫ്തീരിയ

  
backup
July 12 2016 | 17:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a1

രണ്ടു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു,

ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം 18


കോഴിക്കോട്: ഡിഫ്തീരിയ ഭീതിയില്‍ ജില്ല വിറയ്ക്കുന്നു. ഇന്നലെയും ജില്ലയില്‍ രണ്ടു പേര്‍ക്ക് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചു. ഭട്ട് റോഡ് സ്വദേശിയായ 12 വയസുകാരനും നല്ലളം സ്വദേശിയായ വയോധികക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം പതിനെട്ടായി. ആറു പേരെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ ആരോഗ്യവകുപ്പ് പ്രതിരോധനടപടികള്‍ ഊര്‍ജിതമായി നടപ്പാക്കുന്നുണ്ടെങ്കിലും ഡിഫ്തീരിയ ബാധിതരുടെ എണ്ണം കൂടുകയാണ്. ഡിഫ്തീരിയ രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്കും ടി.ഡി വാക്‌സിന്‍ നല്‍കിവരുന്നു.
പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത പ്രദേശങ്ങളില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞും ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിനു പുറമെ ബീച്ച് ആശുപത്രിയിലും ഡിഫ്തീരിയക്കുള്ള ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഡിഫ്തീരിയ ചികിത്സയ്ക്കാവശ്യമായ ടി.ഡി വാക്‌സിന്‍ ഇനിയും ആവശ്യമായി വരുമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  14 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  14 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  14 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  14 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  14 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  14 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  14 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  15 days ago