നന്മയുടെ മനസുമായി മുട്ടത്തെ ഓട്ടോ തൊഴിലാളികള്‍
മുട്ടം: മുചക്രവുമായി തലങ്ങും വിലങ്ങും ഓടുവാന്‍ മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള മനസിനുടമകളാണ് തങ്ങളെന്ന് മുട്ടത്തെ ഓട്ടോ തൊഴിലാളികള്‍ തെളിയിച്ചു. മുട്ടം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള അപകട കുഴി കോണ്‍ക്രീറ്റ് ചെയ്ത് നികത്തിയാണ് ഇവര്‍ മാതൃകയായത്.
ഒരടിയോളം താഴ്ചയുണ്ടായിരുന്ന കുഴിയില്‍ വാഹനങ്ങള്‍ വീണ് നിരവധി അപകടങ്ങള്‍ സംഭവിക്കുന്നത് ഇവിടെ പതിവായിരുന്നു. അധികൃതര്‍ കുഴി നികത്തുവാന്‍ തയാറാകാതിരുന്നപ്പോഴാണ് ഒരു പറ്റം ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നത്.
ഇന്നലെ രാവിലെ ഓട്ടം ഉപേക്ഷിച്ചാണ് ഇവര്‍ അപകട കുഴി നികത്തിയത്. മഴയുള്ള സമയത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ വാഹനങ്ങള്‍ പതിക്കുന്നത് നിത്യസംഭവമായിരുന്നു. അപകട കുഴി നികത്തുവാന്‍ മുട്ടത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ബിജു മീത്തില്‍, അനില്‍ കെ തങ്കച്ചന്‍, സുബൈര്‍, രഘു, രവി, മുസ്തഫ, ജോഷി, ജോസഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."