HOME
DETAILS
MAL
2035 ഓടെ ടൂറിസം മേഖലയിൽ സഊദി ലക്ഷ്യമിടുന്നത് 20 ബില്യണ്‍ ഡോളർ നിക്ഷേപം
backup
March 22 2019 | 11:03 AM
റിയാദ്: 2035 ഓടെ ടൂറിസം മേഖലയിൽ സഊദി ലക്ഷ്യമിടുന്നത് 20 ബില്യണ്‍ ഡോളർ നിക്ഷേപമാണെന്നു അധികൃതർ. ടൂറിസം മേഖലയിലെ അതിപ്രധാനമായ പുരാതനവും നഗരം കൂടിയായ അല്‍-ഉല കേന്ദ്രമാക്കിയുള്ള അൽ ഉള്ള പദ്ധതിക്കായി ഈ വർഷാവസാനം മുൻപ് തന്നെ ആഗോള നിക്ഷേപ റോഡ് ഷോ സംഘടിപ്പിക്കുമെന്നും പദ്ധതി തലവൻ അമർ മദനി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍.
പുരാതന നാഗരികതയുടെ സഊദിയിലെ പ്രധാന കേന്ദ്രമായ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ അൽ ഉല പ്രദേശം അടുത്തിടെയായി ടൂറിസം രംഗത്ത് സഊദിയുടെ പ്രധാന കേന്ദ്രമായി ഉയർത്തി കൊണ്ട് വരികയാണ്. വരുന്ന പതിനേഴു വർഷത്തിനിടെ 32 ബില്യൺ ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്നതോടൊപ്പം 35,000 ജോലികളും ഇതോടൊപ്പം പ്രതീക്ഷിക്കുന്നുണ്ട്. ഫ്രഞ്ച് പങ്കാളിത്തത്തോടെ സാമ്പത്തിക അടിസ്ഥാന കാര്യങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം രണ്ട് മില്ല്യണ്‍ സന്ദര്‍ശകരെ അല്‍-ഉലയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 1000 ഹോട്ടല്‍ മുറികളും മരുഭൂകാമ്പുകളുമായി മൂന്ന് മാസത്തെ ശൈത്യകാല സന്ദര്‍ശന പദ്ധതിയാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."