HOME
DETAILS

തേങ്ങവില ഉയര്‍ന്നിട്ടും കൊപ്രാകളങ്ങള്‍ക്ക് രക്ഷയില്ല

  
backup
June 30 2018 | 07:06 AM

%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

 

വൈക്കം: തേങ്ങവില കുതിച്ചുയര്‍ന്നിട്ടും കൊപ്രാകളങ്ങള്‍ക്ക് രക്ഷയില്ല. നാളികേരത്തിന്റെ വിലയ്ക്കനുസരിച്ച് കൊപ്രയുടെ വില വര്‍ധിക്കാത്തതും തൊഴിലാളികളുടെ കൂലി വര്‍ധനവും ആവശ്യത്തിനു തേങ്ങാ ലഭിക്കാത്തതുമാണ് പ്രതിസന്ധിയ്ക്ക് കാരണം. ഈ രീതി തുടര്‍ന്നാല്‍ അധികം താമസിക്കാതെ നിലവിലുള്ള കൊപ്രാകളങ്ങള്‍ പോലും പൂട്ടിപ്പോകും. കൊപ്രാകളങ്ങളുടെ പ്രതാപം നിലനിന്നിരുന്ന തലയാഴം, വെച്ചൂര്‍, ടി.വി.പുരം പഞ്ചായത്തുകളില്‍ ഇന്ന് വിരലിലെണ്ണാവുന്ന കളങ്ങള്‍ മാത്രമേയുള്ളു.
ടി.വി.പുരം പഞ്ചായത്തിലെ 32 കളങ്ങള്‍ മൂന്നായും, വെച്ചൂര്‍ പഞ്ചായത്തിലെ 44 കളങ്ങള്‍ ആറായും, തലയാഴം പഞ്ചായത്തിലെ 37 കളങ്ങള്‍ നാലായും ചുരുങ്ങി. കൊപ്രാ മേഖലയില്‍ പണിയെടുത്തിരുന്ന ആയിരത്തിലധികം തൊഴിലാളികള്‍ മറ്റ് മേഖലകളിലേക്ക് ചേക്കേറി.
ഇപ്പോള്‍ ഉടമകളും വീട്ടിലുള്ളവരും ചേര്‍ന്നാണ് കളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അപൂര്‍വം കളങ്ങളില്‍ മാത്രമാണ് പണിക്കാരുള്ളത്. വര്‍ഷങ്ങളായി കൊപ്രാകളങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും വില താഴ്ന്നപ്പോഴും കൊപ്രാകളങ്ങള്‍ പിടിച്ചുനിന്നു.
ഈ സമയത്ത് സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഒന്നും കിട്ടിയില്ല. റബര്‍ മേഖലയ്ക്കു വേണ്ടി കണ്ണീര്‍വാഴ്ത്തുന്നവര്‍ നാളികേര മേഖലയോട് അവഗണനയാണ് പുലര്‍ത്തിപ്പോരുന്നത്. ഒരു കിലോ തേങ്ങയ്ക്ക് ഇപ്പോള്‍ 60 രൂപയായി. നാലു കിലോ തേങ്ങ ഉണക്കിയാല്‍ മാത്രമാണ് ഒരു കിലോ കൊപ്ര ലഭിക്കുന്നത്. 240 രൂപ മുടക്കി തേങ്ങ എട്ടു ദിവസം ഉണക്കി കൊപ്രാ ആക്കുമ്പോള്‍ നഷ്ടം മാത്രമാണ് ഉടമയ്ക്ക് ലഭിക്കുന്നത്. പിന്നെ ചിരട്ടയും മടലും വിറ്റാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. 1975-1986 കാലഘട്ടങ്ങളില്‍ കൊപ്രാ കളങ്ങളുടെ പ്രവര്‍ത്തനം ഏറ്റവും മികച്ചതും നേട്ടമുള്ളതുമായിരുന്നു. നാളികേരത്തിന്റെ വില വര്‍ധിച്ചപ്പോള്‍ കൊപ്രാ കളങ്ങളും രക്ഷപ്പെടുമെന്ന് വിചാരിച്ച് കളങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയവര്‍ ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് പലരും കളങ്ങള്‍ വീണ്ടും തുടങ്ങിയത്. മുന്‍ കാലങ്ങളില്‍ വീട്ടുകാര്‍ തന്നെ തെങ്ങില്‍ നിന്ന് നാളികേരമിട്ട് കളങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉടമകള്‍ തന്നെ ഈ പണി ചെയ്യണം. നാട്ടില്‍ തെങ്ങ് കയറുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതും കളങ്ങളുടെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  21 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  24 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  37 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago