HOME
DETAILS
MAL
മയക്കുമരുന്നിനോട് 'അരുത് ' എന്ന് പറഞ്ഞ് കുട്ടികള്‍
backup
June 30 2018 | 07:06 AM
കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയവും കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പരിശീലനവും, മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ വിദ്യാര്‍ഥികളുടെ പങ്കും എന്ന വിഷയത്തില്‍ ക്ലാസ് നടത്തി.പുനര്‍ ഉപയോഗം, മറ്റുവസ്തുക്കളായി മാറ്റിയെടുക്കല്‍, ഉപയോഗം കുറയ്ക്കല്‍, പ്ലാസ്റ്റിക്കിനോട് 'നോ' പറയല്‍ എന്നീ കാര്യങ്ങള്‍ എങ്ങനെ ചെയ്യാം എന്നും, മയക്കുമരുന്നിനോട് എങ്ങനെ 'അരുത്' എന്നുപറയാം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി.വിദ്യാലയത്തിനാവശ്യമായ മാലിന്യനിര്‍മാര്‍ജ്ജന ഉപകരണം വിതരണം നടത്തി.
അക്ഷയ് ടി.ഡി, അഹമ്മദ് എന്‍.എം, ജയനന്ദന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. എം.ഡി. ലീന, എന്‍.എസ്. സന്തോഷ് ബാബു, കെ.കെ. ഷീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."