മുനമ്പത്തേത് മനുഷ്യക്കടത്ത്: പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മുനമ്പത്ത് നടന്നത് മനുഷ്യക്കടത്താണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ബന്ധുക്കളെ ഫോണില്‍ വിളിക്കാന്‍ ഇരകളെ അനുവദിക്കാത്തതും അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും തൊഴിലും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നതും ഇരകളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യക്കടത്താകുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മനുഷ്യക്കടത്തിന് കുറ്റം ചുമത്താന്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. ശരിയായ ദിശയിലുള്ള അന്വേഷണം ഇതുവരെ നടന്നതായി തോന്നുന്നില്ല. പൊലിസ് സമയം പാഴാക്കിയെന്നും കോടതി പറഞ്ഞു. ശ്രീലങ്കക്കാര്‍ ഉള്‍പ്പെട്ട കേസില്‍ രാജ്യത്തിന്റെ വിവരങ്ങള്‍ പുറത്തുപോയിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.
ശരിയായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലിസ് അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി. മനുഷ്യക്കടത്താണെന്നതിന് വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ബോട്ടുടമ വെങ്ങാനൂര്‍ സ്വദേശി അനില്‍കുമാര്‍, ഡല്‍ഹി സ്വദേശി രവി എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."