ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം മലയോരത്തും
പേരാവൂര്‍:ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ മലയോരത്തെ സാധാരണക്കാരും.എസ്.ബി .ഐബാങ്ക് മാനേജരെന്ന വ്യാജേന എ.ടി.എം ബ്ലോക്കായെന്നു പറഞ്ഞ് കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ചോദിച്ച് പേരാവൂരിലെ ഗുഡ്‌സ് ഡ്രൈവര്‍ക്കാണ് ഫോണ്‍ കോള്‍ വന്നത് .
ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ നിരവധി പേരുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച സംഭവത്തിനു പിന്നാലെയാണ് സംഘങ്ങള്‍ മലയോരത്തുള്ളവരെയും ലക്ഷ്യമിടുന്നത്.എ.ടി.എം കാര്‍ഡുള്ള ബാങ്കിന്റെ അതോറിറ്റി യെന്നു പറഞ്ഞാണ് ഇടപാടുകാരുടെ പക്കല്‍ നിന്നും പിന്‍ നമ്പര്‍ കരസ്ഥമാക്കി ഓണ്‍ ലൈന്‍ പര്‍ച്ചേഴ്‌സിലൂടെയാണ് സംഘം പണം പിന്‍വലിക്കുന്നത്.പേരാവൂരിലെ ഗുഡ്‌സ് ഡ്രൈവര്‍ മാച്ചേരി നൗഷാദിനാണ് കഴിഞ്ഞ ദിവസം എസ് .ബി.ഐ മാനേജര്‍ എന്ന വ്യാജ്യേനെ 08918673985 എന്ന നമ്പറില്‍ നിന്നും കോള്‍ വന്നത് നൗഷാദിന്റെ കൈയില്‍ എ.ടി.എം കാര്‍ഡും ആധാര്‍ കാര്‍ഡമില്ലായെന്ന് പറഞ്ഞപ്പോള്‍ കോള്‍ കട്ടു ചെയ്തു. പിന്നീട് നൗഷാദ് ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ആരാണ് എന്ന് വ്യക്തമാക്കാതെ കോള്‍ അവസാനിപ്പിക്കുകയായിരുന്നു.
ബാങ്ക് ശാഖയിലും പേരാവൂര്‍ പൊലിസിലും നൗഷാദ് പരാതി നല്‍കിയിട്ടുണ്ട്.. ട്രൂ കോളറില്‍ ബാങ്ക് മാനേജര്‍ എന്നാണ് വ്യാജന്‍ നമ്പറിന് പേരും നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."