മൂക്കുപൊത്തി ആലക്കോട് ടൗണ്‍
ആലക്കോട്: പഞ്ചായത്തിന്റെ അനാസ്ഥ മൂലം ആലക്കോട് ടൗണ്‍ മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു. എല്ലാവര്‍ഷവും മഴക്കാലപൂര്‍വ ശുചീകരണം നടത്താറുണ്ടെങ്കിലും ഈ വര്‍ഷം അധികൃതരാരും തിരിഞ്ഞു നോക്കിയില്ല. പ്ലാസ്റ്റിക്, മത്സ്യം, പച്ചക്കറി തുടങ്ങിയ മാലിന്യങ്ങള്‍ പലയിടത്തും കുന്നുകൂടി കിടക്കുകയാണ്.
മഴക്കാലമായതോടെ മാലിന്യങ്ങളില്‍ നിന്നുള്ള മലിന ജലം പുഴയിലേക്ക് ഒഴുകിയെത്തുന്നത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുന്നുണ്ട്. മലയോര മേഖലയിലെ പല പഞ്ചായത്തുകളിലും ഡെങ്കിപനി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടും ശുചീകരണം നടത്താന്‍ മുന്നിട്ടിറങ്ങാത്ത പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
റോഡരികിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തും മാലിന്യം ചീഞ്ഞുനാറാന്‍ തുടങ്ങിയതോടെ നാട്ടുകാരും മൂക്ക് പൊത്തി കഴിയേണ്ട അവസ്ഥയിലാണ്.
കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ക്ക് ചിലര്‍ തീവയ്ക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാവുന്നുണ്ട്.
മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും യാതൊന്നും ഉണ്ടായില്ല. മികച്ച ശുചിത്വ പഞ്ചായത്തുകള്‍ക്കുള്ള നിര്‍മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണം ഇത്തരത്തിലായത് വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ മാലിന്യം കൂട്ടിയിടുന്നത് മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടുമോ എന്ന ഭീതിയിലാണ് നാട്ടുകാരും വ്യാപാരികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."