HOME
DETAILS
MAL
പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി
backup
June 01 2020 | 14:06 PM
റിയാദ്: പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പട്ടാമ്പി കൊപ്പം പ്രഭാപുരം സ്വദേശി പുല്ലാട്ടു പറമ്പില്‍ മൊയ്‌തു ഹാജിയുടെ മകന്‍ മുസ്‌തഫ (44) ആണ് അതീഖയിലെ താമസ സ്ഥലത് ഹൃദയാഘാതം മൂലം നിര്യാതനായത്. പാത്തുമ്മു മാതാവാണ്. ഭാര്യ: ഉമ്മു സല്‍മ. മക്കള്‍: മാജിദ ഷെറിന്‍, മുഹ്‌സിദ ഷെറിന്‍, ഫാത്തിമ മില്‍ഹ, ഫാത്തിമ മിഫല, മെഹ്ന ഷെറിന്‍. സഹോദരങ്ങള്‍: സൈതലവി, നൗഫല്‍, ഹസീന, ബല്‍ക്കീസ്, ജുമൈലത്ത്.
മയ്യിത്ത് റിയാദില്‍ മറവു ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ തെന്നല മൊയ്ദീന്‍ കുട്ടി, റഫീഖ് മഞ്ചേരി എന്നിവര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."