HOME
DETAILS

അസഹിഷ്ണുത സി.പി.എമ്മിന്റെ മുഖമുദ്ര: കെ.കെ രമ

  
backup
March 23 2019 | 00:03 AM

%e0%b4%85%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%a4-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

വടകര: അസഹിഷ്ണുതയും എതിര്‍ശബ്ദങ്ങളെ അംഗീകരിക്കാത്ത സ്വഭാവവുമാണ് സി.പി.എം രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ.
ഇന്നലെ പേരാമ്പ്ര സി.കെ.ജി കോളജില്‍ കെ. മുരളീധരന്റെ പര്യടനം തടഞ്ഞ എസ്.എഫ്.ഐ നടപടിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു രമ. 2008 മുതല്‍ സി.പി.എമ്മിന്റെ ഫാസിസത്തിന്റെ ഇരകളാണ് ആര്‍.എം.പി.ഐ. ഇവരുടെ അസഹിഷ്ണുതയാണ് ടി.പി ചന്ദ്രശേഖരന്റെ ജീവനെടുത്തത്.
2009ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്താന്‍ അനുവദിക്കാതെ ടി.പി ചന്ദ്രശേഖരനെ അക്രമിച്ചതും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയമാണ്. ഇതാണ് ഇന്നലെ മുരളീധരനെതിരേ നടന്നതെന്ന് രമ പറഞ്ഞു.
ഇന്നും ഒഞ്ചിയം ഏരിയയില്‍ ജീവച്ഛവങ്ങളായി കഴിയുന്ന ആര്‍.എം.പി.ഐ പ്രവര്‍ത്തകരുടെ ജീവിതവും സി.പി.എമ്മിന്റെ അരുംകൊല രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ഈ രാഷ്ട്രീയത്തിന് എതിരേയാണ് ആര്‍.എം.പി.ഐ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും. എതിര്‍ത്തു സംസാരിക്കുന്നവര്‍ക്കും ഇവിടെ ജീവിക്കണം. അതിനുവേണ്ടിയുള്ള ജനാധിപത്യപ്രക്രിയയിലാണ് വടകരയിലെ ജനങ്ങളെന്നും രമ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago