HOME
DETAILS

ഖത്തറില്‍ തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമത്തില്‍ ഭേദഗതി

  
backup
April 16 2017 | 01:04 AM

qatar-news

ദോഹ: വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളില്‍ നേരിയ മാറ്റം വരുത്തി. പ്രവാസികളുടെ പോക്കും വരവും താമസവുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരമാണ് മാറ്റം വന്നതതെന്ന്്് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ജബര്‍ അല്‍അത്തിയ്യ പറഞ്ഞു. ഫാമിലി വിസ, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള താമസാനുമതി എന്നിവയുടെ ചട്ടങ്ങളില്‍ മാറ്റമില്ല. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഫാമിലി വിസ ലഭിക്കുന്നതിന് ചുരുങ്ങിയത് ഏഴായിരം മുതല്‍ പതിനായിരം വരെ ഖത്തര്‍ റിയാല്‍ മാസവേതനം ലഭിക്കണം.

തൊഴില്‍ വിസക്ക് തൊഴിലുടമകള്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് നാസര്‍ ജബര്‍ അല്‍അത്തിയ്യ വ്യക്തമാക്കി. പൊലീസ് മാഗസിനായ ശുര്‍ത മഅകിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പേര് വെക്കാതെയാണ് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് വിസ അംഗീകാരം ലഭിക്കുക. തൊഴില്‍ കരാര്‍ ഒപ്പുവെച്ചതിന് ശേഷം തൊഴിലാളിക്കുള്ള എന്‍ട്രി വിസ ലഭിക്കുന്നതിന് പാസ്‌പോര്‍ട്ട്, തൊഴില്‍ കരാര്‍, മന്ത്രാലയത്തില്‍ നിന്നുള്ള അംഗീകാരം എന്നിവയുടെ കോപ്പി സമര്‍പ്പിക്കണം. നേരത്തെ എന്‍ട്രി വിസക്കും താമസാനുമതി നടപടിക്രമങ്ങള്‍ക്കും തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കോപ്പികള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കലായിരുന്നു. നൂറ് വിസകള്‍ വരെ തൊഴിലുടമകള്‍ക്ക് ഇങ്ങനെ ലഭിക്കുമായിരുന്നു.

ഫാമിലി വിസ നടപടക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. മാത്രമല്ല നടപടിക്രമങ്ങള്‍ ലളിതവുമാണ്. ഫാമിലി വിസ അപേക്ഷകള്‍ പ്രത്യേക കമ്മിറ്റി പരിശോധിക്കുകയും മൂന്ന് പ്രവൃത്തി ദിനങ്ങളില്‍ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. അപേക്ഷയുടെ സ്ഥിതിയെ സംബന്ധിച്ച് അപേക്ഷകന് എസ് എം എസ് ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഫാമിലി വിസക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ്, സാലറി സര്‍ട്ടിഫിക്കറ്റ്, ആറ് മാസത്തെ ബേങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് മാത്രം മതി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 7000 10000 ഖത്തര്‍ റിയാല്‍ പ്രതിമാസ വേതനം ലഭിക്കുന്ന യോജിച്ച ജോലി വേണം. ഭര്‍ത്താക്കന്മാരെ കൊണ്ടുവരാന്‍ സ്ത്രീകള്‍ക്കും ഇതേ മാനദണ്ഡങ്ങളാണുള്ളത്. നവജാത ശിശുവിന് 90 ദിവസത്തിനുള്ളില്‍ ആര്‍ പിക്ക് അപേക്ഷിക്കാം. വിദേശത്ത് ജനിച്ച കുട്ടിക്ക് ആറ് മാസത്തിനുള്ളില്‍ രാജ്യത്തേക്ക് വരാം. മാതാപിതാക്കള്‍ക്കുള്ള വിസയുടെ മാനദണ്ഡങ്ങളും ഫാമിലി വിസയുടെത് തന്നെയാണ്. മാതാപിതാക്കളുടെ ഏക ആശ്രയം അപേക്ഷകനാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും ലളിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ അത്തിയ്യ പറഞ്ഞു. ഏതെങ്കിലും വ്യവസ്ഥകള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെങ്കില്‍, പുതിയ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് എതിരാകാത്ത രീതിയില്‍ അത് ചെയ്യും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന രേഖ മാത്ര തൊഴില്‍ കരാറെന്നും അത് പ്രവാസികളുടെ പ്രവേശനം, താമസാനുമതി എന്നിവയുടെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ തൊഴിലുടമയുടെ അനുമതിയോടെ മറ്റൊരാള്‍ക്ക് കീഴില്‍ അധിക സമയം ജോലിയെടുക്കാന്‍ പുതിയ നിയമപ്രകാരം അനുമതിയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അല്‍അത്തിയ്യ മുന്നറിയിപ്പ് നല്‍കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago