കലി മതിലിനോടും: തലശ്ശേരിയില്‍ ജയരാജന്റെ പേരെഴുതിയ മതില് തകര്‍ത്തു
തലശ്ശേരി: കണ്ണൂരില്‍ വീണ്ടും ചുമരെഴുത്തിനെ ചൊല്ലി സി.പി.എം, ആര്.എസ്.എസ് തര്‍ക്കം. വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില് തകര്‍ത്തു കൊണ്ടാണ് തര്‍ക്കം തുടങ്ങിയിരിക്കുന്നത്. പി.ജയരാജന് വടകരയിലും കെ.സുധാകരന് കണ്ണൂരിലും സ്ഥാനാര്‍ഥികളായതോടെ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിരുന്നു. പേരമ്പ്രയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവവും കഴിഞ്ഞ ദിവസമുണ്ടായി.
തലശ്ശേരി കൊമ്മല്‍വയലിലെ മതിലാണ് ഇന്നലെ രാത്രിയില്‍ തകര്‍ത്തത്. ആര് എസ് എസ് ആണ് ഇതിനു പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.
വെള്ളിയാഴ്ചയാണ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വോട്ടഭ്യര്‍ഥനയുമുള്ള ചുമരെഴുത്ത് നടത്തിയത്. ശനിയാഴ്ച രാവിലെയാണ് മതില് പൂര്‍ണമായും തകര്‍ത്തതായി കണ്ടത്.
വീട്ടുകാരുടെ സമ്മതത്തോടെയാണ് ചുമരെഴുത്ത് നടത്തിയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചുമരെഴുത്ത് ഏഴ് തവണയാണ് മായ്ച്ചതായും അവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."