HOME
DETAILS
MAL
സഊദിയിൽ ഇന്ന് രോഗം ഭേദമായവർ 1484 പേർ, 1869 പുതിയ രോഗികൾ, 24 മരണം
backup
June 02 2020 | 12:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 24 പേർ മരിച്ചതായും 1,869 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1,484 രോഗികളാണ് രോഗ മുക്തി നേടിയത്.
#عاجل..
— صحيفة سبق الإلكترونية (@sabqorg) June 2, 2020
التقرير اليومي لمستجدات فيروس #كورونا الجديد.#نعود_بحذرhttps://t.co/UEa0BZBeVe pic.twitter.com/A8f0X7rjF6
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 549 ആയും വൈറസ് ബാധിതർ 89,011 ആയും ഉയർന്നിട്ടുണ്ട്. നിലവിൽ 22,672 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്ന് 1,484 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 65,790 ആയും ഉയർന്നു. 853,987 വൈറസ് റെസ്റ്റുകളാണ് രാജ്യത്താകമാനം ഇത് വരെ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."