ഐ.ടി.ഐ പ്രവേശന കൗണ്‍സിലിംഗ്
മലമ്പുഴ ഐ.ടി.ഐ യില്‍ 2016-17 വര്‍ഷത്തെ എന്‍.സി.വി.റ്റി മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശന കൗണ്‍സിലിംഗ് ഇന്നും നാളെയുമായി രാവിലെ 9-ന് ഐ.ടി.ഐയില്‍ നടക്കും. ജൂലൈ 13ന് നടക്കുന്ന കൗണ്‍സിലിംഗിന് 210 മാര്‍ക്ക് ഇന്‍ഡക്‌സുള്ള എല്ലാ കാറ്റഗറിയിലും ഉള്‍പ്പെട്ടവര്‍ക്കും കൂടാതെ പട്ടികവര്‍ഗ്ഗം, ലത്തീന്‍ കാത്തോലിക്ക വിഭാഗങ്ങളില്‍പ്പെട്ട 150 മാര്‍ക്ക് ഇന്‍ഡക്‌സ് ഉള്ളവര്‍ക്കും, മറ്റ് പിന്നോക്ക ക്രിസ്ത്യന്‍, ജവാന്‍ വിഭാഗങ്ങളിലെ എല്ലാവര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാവുന്നതാണ്. ജൂലൈ 14ന് നടക്കുന്ന കൗണ്‍സിലിംഗിന് മറ്റ് പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗക്കാരായ എല്ലാ പെണ്‍കുട്ടികള്‍ക്കും, മറ്റ് വിഭാഗങ്ങളിലെ 180 ഇന്‍ഡക്‌സ് മാര്‍ക്കുള്ള പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. കൂടാതെ മറ്റ് പിന്നോക്ക ക്രിസ്ത്യന്‍, ജവാന്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും, പട്ടികവര്‍ഗ്ഗം, ലാറ്റിന്‍ കാത്തോലിക്ക വിഭാഗങ്ങളിലെ 130 ഇന്‍ഡക്‌സ് മാര്‍ക്കുള്ള ആണ്‍കുട്ടികള്‍ക്കും, 200 ഇന്‍ഡക്‌സ് മാര്‍ക്കുള്ള മറ്റ് എല്ലാ വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാവുന്നതാണ്.
യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ഹാജരാകേണ്ടത്. പ്രവേശനം ഉറപ്പായാല്‍ മാത്രം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. കൗണ്‍സിലിംഗില്‍ സീറ്റ് ലഭിക്കുന്നവര്‍ക്ക് ഫീസ് അടച്ച് അന്നുതന്നെ പ്രവേശനം നേടാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0491-2815161 എന്ന നമ്പറില്‍ ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."