'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍
ന്യൂഡല്‍ഹി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന ആരോപിച്ച് പി.വി അന്‍വര്‍ എം.എല്‍.യും രംഗത്ത്. അന്‍വര്‍ എം.എല്‍.എ. 0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ തൂങ്ങിയാണ് മരണമെന്നാണ് പൊലിസ് പറയുന്നത്. നവീന്‍ ബാബുവിന്റെ ഭാരം കണക്കാക്കിയാല്‍ കയര്‍ പൊട്ടി വീഴേണ്ടതാണെന്ന് കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാടി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായാണ് പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എവിടെയും രക്തത്തിന്റെ അംശത്തെപ്പറ്റി പറയുന്നില്ല. തൂങ്ങുമ്പോള്‍ ശ്വാസം മുട്ടിയാകും മരിക്കുക. എയര്‍ പാസേജ് ബ്ലോക്ക് ആകുകയോ, പൊട്ടുകയോ ചെയ്യും. എന്നാല്‍ അതെല്ലാം നോര്‍മല്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി.
സാധാരണ തൂങ്ങിമരണത്തില്‍, തൂങ്ങിക്കഴിഞ്ഞാല്‍ മലമൂത്ര വിസര്‍ജ്ജനം ഉണ്ടാകും. എന്നാല്‍ നവീന്‍ബാബുവിന്റെ യൂറിനറി ബ്ലാഡര്‍ ശൂന്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ അതു കാണേണ്ടതല്ലേ. അതു രേഖപ്പെടുത്തേണ്ടതല്ലേ?- അദ്ദേഹം ചോദിച്ചു.
തനിക്ക് കണ്ണൂരിലെ ജോലി മടുത്തെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നു. പി. ശശി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇക്കാര്യം നവീന്‍ ബാബു അടുപ്പമുള്ളവരോട് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകളില്‍ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നവീന്‍ ബാബുവിന്റെ നടപടികളില്‍ അത് ഉണ്ടായില്ല.
ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആരുടെയൊക്കെയോ താല്‍പര്യം സംരക്ഷിക്കുംവിധമാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഈ സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേരുമെന്നും അന്‍വര്‍ പറഞ്ഞു.
MLA P.V. Anwar questions the police's findings in ADM Naveen Babu's death, citing inconsistencies. He highlighted the improbability of a 0.5 cm rope holding the weight of the deceased, raising doubts over the official version.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."