HOME
DETAILS

സീസണ്‍ അവസാനിക്കാന്‍ ഇനിയുമുണ്ട് ഒരു മാസം കോവളത്ത് തിരക്കൊഴിഞ്ഞു

ADVERTISEMENT
  
backup
April 16 2017 | 19:04 PM

%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf


കോവളം: പതിവില്‍ നിന്നും വ്യത്യസ്ഥമായി സീസണ്‍ അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കേ കോവളം ബീച്ചില്‍ വിദേശ വിനോദ സഞ്ചാരികളുടെ ആരവം ഒഴിഞ്ഞു. ഏറെ പരാധീനതകള്‍ക്ക് നടുവിലും മോശമല്ലാത്ത ഒരു സീസണ്‍ എന്ന പ്രതീക്ഷക്ക് പ്രഹരമേല്‍പിച്ചാണ്  സഞ്ചാരികള്‍ നേരത്തേ മടങ്ങിയത്. സാധാരണ നവംബര്‍ പകുതിയോടെ ആരംഭിച്ച് മേയ് പകുതിയിലാണ് സീസണ്‍ അവസാനിക്കുന്നത്.
ഇത്തവണത്തെ  സീസണ്‍ ആരംഭിച്ചത് തന്നെ നോട്ടു നിരോധന പ്രഖ്യാപനത്തിന്റെ ആഘാതം ഏറ്റുവാങ്ങിക്കൊണ്ടാണ്. നോട്ടു നിരോധനം  ദൈനംദിന ജീവിതം താറുമാറാക്കിയതോടെ  ഇവിടെയെത്തിയ സഞ്ചാരികളില്‍ പലരും അവധി ആഘോഷ ദിനങ്ങള്‍ വെട്ടിക്കുറച്ച് വളരെ പെട്ടെന്നു തന്നെ മടങ്ങി. കൂടാതെ നേരത്തെയുണ്ടായിരുന്ന ബുക്കിങുകള്‍ വലിയതോതില്‍  റദ്ദാക്കുകയും ചെയ്തു.
പൊതുവെ സഞ്ചാരികള്‍ കൂട്ടത്തോടെയത്തിയിരുന്ന ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കും ഇത്തവണ പകിട്ട് കുറവായിരുന്നു. ഇത്തരം വേളകളില്‍  തീരത്ത് ഉയര്‍ന്ന് കേട്ടിരുന്ന പാശ്ചാത്യ, ജാസ് മ്യൂസിക്കുകള്‍ക്ക് പകരം ഇക്കുറി തമിഴ് ഡപ്പാം കുത്തു പാട്ടുകളായിരുന്നു ക്രമീകരിച്ചത്.  പുതുവര്‍ഷം  ആഘോഷിക്കാന്‍ വിദേശികളേക്കാള്‍ സ്വദേശികളാണ് എത്തിയിരിക്കുന്ന സംഘാടകരുടെ തിരിച്ചറിവായിരുന്നു ഈ  ചുവട് മാറ്റത്തിനു പിന്നില്‍. പുതുവര്‍ഷാഘോഷ രാവില്‍ പല റെസ്റ്റോറന്റുകളും  പൂട്ടിക്കിടക്കുന്ന അമ്പരിപ്പിച്ച കാഴ്ചകള്‍ക്കും  കോവളം ഈ വര്‍ഷം വേദിയായി. ഇതിനു പുറമെ കടുത്ത വേനല്‍ച്ചൂടും സഞ്ചാരികള്‍ക്കു പ്രതികൂലമായി.
  വിദേശികളെ  ആകര്‍ഷിക്കത്തക്ക പദ്ധതികളും പാക്കേജുകളും ഇല്ലാതായതും കോവളത്തിന് തിരിച്ചടിയായി. ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തിയിരുന്ന സഞ്ചാരികളെ ശ്രീലങ്ക, മലേഷ്യ, തയ് വാന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ മികച്ച പാക്കേജുകള്‍ നല്‍കി വല വീശിപ്പിടിച്ചു.
കോവളത്ത്  ടൂറിസം സീസണിന് മുമ്പ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട വികസന പദ്ധതികള്‍ തുടങ്ങാന്‍ പോലും അധികൃതര്‍ക്കായില്ല. ബീച്ചിലെ പ്രധാന കവാടങ്ങള്‍ക്ക് മുന്നില്‍ വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ,പൊതു ശൗചാലയങ്ങള്‍, അപകട സുരക്ഷാ അലാറം, നടപ്പാതയുടെ അറ്റകുറ്റപ്പണി, നടപ്പാതയിലെ പൊട്ടിപൊളിഞ്ഞ കൈവരിക്ക് പകരമുള്ള സംവിധാനം  തുടങ്ങി  വൈദുത ലൈറ്റ് കത്തിക്കുന്നകാര്യത്തില്‍ വരെ ടൂറിസം അധികൃതര്‍ കോവളത്തോട് തികഞ്ഞ അവഗണയാണ് കാണിച്ചതെന്ന ആക്ഷേപം ശക്തമാണ്.സീസണിലെ മിക്കവാറും ദിവസങ്ങളില്‍  ബീച്ചും പരിസരവും ഇരുട്ടിലായിരുന്നു.  സഞ്ചാരികള്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ സംഭവങ്ങളുമുണ്ടായി. വിദേശ വനിതകളെ അക്രമിച്ച സംഭവങ്ങള്‍  മനോഹര തീരത്തിന് നാണക്കേട് വരുത്തിയ  സീസണാണ്  കടന്നുപോയത്.
സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും,  ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജുകളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ ടൂറിസം വകുപ്പ് പരാജയപ്പെട്ടതും  ഈ വര്‍ഷത്തെ സീസണ്  വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഏറെ പ്രതീക്ഷകളോടെ   സീസണ്‍ കാത്തിരുന്ന  ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഒപ്പം  കാര്‍, ആട്ടോ തൊഴിലാളികള്‍ക്കും , ചെറുകിട കച്ചവടക്കാര്‍ക്കും മറ്റ്  അനുബന്ധ തൊഴിലുകാര്‍ക്കും നിരാശ മാത്രം നല്‍കിയിട്ടാണ് ഈ വര്‍ഷത്തെ സീസണ്‍ കടന്നുപോകുന്നത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  an hour ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  an hour ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  an hour ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  an hour ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  2 hours ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  2 hours ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  2 hours ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  3 hours ago