HOME
DETAILS

വീണ്ടും വാഗ്ദാനം 'വിശ്വാസംതേടി' പ്രധാനമന്ത്രി

  
backup
June 03 2020 | 01:06 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be

 


ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിക്കും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച വന്‍തോതില്‍ കുറഞ്ഞതിനും പിന്നാലെ, ഇന്ത്യ തിരികെവരുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആന്വല്‍ സെഷനില്‍ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിസന്ധികളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക രംഗം വളര്‍ച്ചയിലെത്തുമെന്നും അതിനായി സര്‍ക്കാര്‍ വിവിധ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 1 ലോക്ക്ഡൗണ്‍ ഇളവുകളിലൂടെതന്നെ സാമ്പത്തികരംഗത്തു രാജ്യം തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്.
അതേസമയം, പ്രസംഗത്തിനിടെ പ്രധാനമന്ത്രി ഉപയോഗിച്ച ഒരു വാചകം വലിയ തോതില്‍ പരിഹാസങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇന്ത്യ തിരിച്ചുവരും, ഇക്കാര്യത്തില്‍ എന്നെ വിശ്വസിക്കൂവെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. നോട്ടുനിരോധന കാലത്ത് അന്‍പതു ദിവസം തരൂ എന്ന് പറഞ്ഞപോലെയാണോ ഇതുമെന്നാണ് ചില പ്രതിപക്ഷ നേതാക്കളടക്കം സോഷ്യല്‍മീഡിയയിലൂടെ ചോദിക്കുന്നത്. ഇന്ത്യയില്‍ നിങ്ങളെ അവസരങ്ങള്‍ കാത്തിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്.
ആസൂത്രണം, ഉള്‍ക്കൊള്ളല്‍, നിക്ഷേപം, അടിസ്ഥാനസൗകര്യം, നൂതനമാക്കല്‍ എന്നിവയിലൂടെ ഇന്ത്യ സാമ്പത്തിക രംഗത്തെ തിരികെയെത്തുമെന്നും അതിഥി തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് 53,000 കോടി രൂപകൂടി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 3.1 ശതമാനമായി താഴ്ന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനു മുന്‍പേയുള്ള കണക്കില്‍തന്നെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച വലിയതോതില്‍ ഇടിഞ്ഞതിനു കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന ആരോപണമുയര്‍ന്നിരുന്നു.


പുതിയ ധനമന്ത്രി വരും?

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലിന് ശേഷം മന്ത്രിമാരില്‍ ചിലരെ മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ധനമന്ത്രി നിര്‍മലാ സീതാരാമനെ മാറ്റി പകരം സാമ്പത്തിക രംഗത്ത് വിദഗ്ധനായ ഒരാളെ ആ സ്ഥാനത്തേയ്ക്കു കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. സാമ്പത്തിക രംഗത്തെ കാര്യങ്ങളില്‍ നിര്‍മലാ സീതാരാമന്‍ പരാജയമാണെന്ന് പാര്‍ട്ടിക്കുള്ളിലും സര്‍ക്കാര്‍ അപ്പാടെ പരാജയപ്പെട്ടെന്ന് പ്രതിപക്ഷവും ആരോപണമുന്നയിക്കുമ്പോഴാണ് ഈ നീക്കം. ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിന്റെ വികസന ബാങ്കായ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ.വി കാമത്തിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇദ്ദേഹം നേരത്തെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നന്ദന്‍ നിലേകാനി, മോഹന്‍ദാസ് പൈ, സുരേഷ് പ്രഭു, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago