HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയവര്‍ പിടിയില്‍

  
backup
July 01, 2018 | 5:37 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9e-29

 


ഹരിപ്പാട്: സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തി വരുന്ന സംഘത്തിലെ രണ്ട് പേരെ ഹരിപ്പാട് സി.ഐ. ടി. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.കോട്ടയം ആനിക്കാട് മുക്കാലി വേണ്ടാനത്തില്‍ സനീഷ്(23),ചെന്നിത്തല തൃപ്പെരുന്തുറ വാഴക്കൂട്ടത്തില്‍ ജഫിന്‍ (22) എന്നിവരെയാണ് പിടികൂടിയത്.14 പൊതികളിലായി സൂക്ഷിച്ചിരുന്ന 62 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ഇവര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ച മുതല്‍ പള്ളിപ്പാട്ട് കാത്തു നിന്നിരുന്ന പൊലിസ് സംഘം വൈകിട്ട് ആറരയോടെ എത്തിയ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പന.
പള്ളിപ്പാട്ട് നല്ല കച്ചവടം ലഭിക്കുമെന്ന് കണ്ട് പ്രവര്‍ത്തന രംഗം ഇവിടേക്ക് മാറ്റുകയായിരുന്നു.ഇവരില്‍ നിന്ന് പതിവായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അന്വേഷണം ഊര്‍ജിതമാക്കും.
അഡീഷണല്‍ എസ്.ഐ സജി, എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സന്തോഷ്, ഇല്യാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതികളെ ഇന്നലെ രാത്രി വൈദ്യ പരിശോധനക്ക് വിധേയരാക്കി.
ഇന്ന് ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  14 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  14 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  14 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  14 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  14 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  14 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  14 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  14 days ago