ഹിജാബ് സംബന്ധിച്ച ഹാഷ് ടാഗ് ന്യൂസിലന്‍ഡില്‍ ട്രെന്‍ഡ്
വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ ഹിജാബ് സംബന്ധിച്ച ഹാഷ് ടാഗ് കാംപയിന്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്. #HeadScarfForHarmony എന്ന ഹാഷിടാഗ് ആണ് ട്രെന്‍ഡ് ആവുന്നത്. കാംപയിനിന്റെ ഭാഗമായി മുസ്ലിം വനിതകളെ പോലെ തലമറച്ചുള്ള ഫോട്ടോകളും ന്യൂസിലന്‍ഡിലെ സ്ത്രീകള്‍ പങ്കുവച്ചു.
ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവക്കു പുറമെ ഇന്‍സ്റ്റഗ്രാമിലുമാണ് ഇതുസംബന്ധിച്ച കാംപയിന്‍ നടക്കുന്നത്. നൂറുകണക്കിന് അമുസ്‌ലിം സ്ത്രീകളാണ് ഹിജാബ് ധരിച്ചുള്ള ഫോട്ടോകള്‍ തങ്ങളുടെ പ്രൊഫൈല്‍ ആയി ഉപയോഗിച്ചത്.
ടെലിവിഷന്‍ മാധ്യമങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ ഹിജാബ് ധരിച്ചു വാര്‍ത്ത വായിക്കുന്നതിന്റെയും റിപ്പോര്‍ട്ട്‌ചെയ്യുന്നതിന്റെയും ഫോട്ടോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ക്രൈസ്റ്റ് ചര്‍ച്ചിലെ ആക്രമണത്തെത്തുടര്‍ന്ന് ഇവിടെയുള്ള മുസ്‌ലിംകള്‍ക്കായി നഗരത്തില്‍ തുറന്ന ക്യാംപ് സന്ദര്‍ശിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേന്‍, ഹിജാബ് ധരിച്ചത്തെിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച, ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്നേദിവസം സ്ത്രീകളോട് ഹിജാബ് ധരിച്ചു പുറത്തിറങ്ങാന്‍ പ്രധാനമന്ത്രി ആഹ്വാനംചെയ്യുകയുമുണ്ടായി. ഇതോടെയാണ് രാജ്യത്ത് ഹിജാബ് ട്രെന്‍ഡ് ആയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."