HOME
DETAILS
MAL
സസ്യ സംരക്ഷണ അവാര്‍ഡ് മാത്യു സെബാസ്റ്റ്യന്‍
backup
April 16 2017 | 20:04 PM
മലപ്പുറം: കേന്ദ്ര കൃഷിമന്ത്രാലയം നല്കുന്ന ദേശീയ സസ്യ ജനിതക സംരക്ഷണ അവാര്‍ഡ് കേരളശ്രീ ജാതി വികസിപ്പിച്ച മേലാറ്റൂര്‍ സ്വദേശി മാത്യു സെബാസ്റ്റ്യന്‍. അത്യുല്പാദന ശേഷിയുള്ള ജാതിത്തൈകള്‍ കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ വികസിപ്പിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്.
1.5 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ബുധനാഴ്ച ബിഹാറിലെ ചമ്പാരനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ് പുരസ്കാരം സമ്മാനിക്കും. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ മാത്യു സെബാസ്റ്റ്യനു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര കാര്‍ഷിക ഇന്നൊവേറ്റീവ് അവാര്‍ഡ് ലഭിച്ചിരുന്നു. 15 വര്‍ഷമായി ജാതി കൃഷിരംഗത്തു സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."