അച്ഛനെ മാറ്റി മകന് അസംഗഡില്‍
മുലായം സിങ് യാദവ് മെയിന്‍പുരിയില്‍
ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഡ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയനുസരിച്ച് പ്രമുഖ എസ്.പി നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ അസംഖാന് രാംപൂരില്‍നിന്ന് മത്സരിക്കും.
അഖിലേഷിന്റെ പിതാവും എസ്.പി സ്ഥാപക നേതാവുമായ മുലായം സിങ് യാദവിന്റെ സ്ഥിരം സീറ്റായിരുന്നു അസംഗഡ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ മെയിന്‍പുരിയിലേക്ക് മാറ്റിയാണ് അഖിലേഷ് അസംഗഡില്‍ മത്സരിക്കുന്നത്.
കിഴക്കന്‍ യു.പിയിലെ ഗൊരഖ്പൂര്‍, വാരണാസി എന്നിവ ബി.ജെ.പിയുടെ ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഇവിടങ്ങളില്‍ നിര്‍ണായക സ്വാധീനമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സമാജ് വാദി പാര്‍ട്ടി ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുന്നത്.
അസംഗഡ് യാദവ സമുദായത്തിന്റെ ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. ഇവരെ കൂടാതെ ജാദവ, മുസ്്ലിം സമുദായങ്ങള്‍ക്കും വേരോട്ടമുണ്ട്. യാദവര്‍ കഴിഞ്ഞാല്‍ പിന്നീട് ദലിത് സമുദായമായ ജാദവര്ക്കും അസംഗഡില്‍ വലിയ സ്വാധീനമുണ്ട്. എസ്.പി-ബി.എസ്.പി മുന്നണി രംഗത്തെത്തിയതോടെ ഈ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്നും സഖ്യം വിലയിരുത്തുന്നു.
1996 ല്‍ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച രമാകാന്ത് യാദവ് ഇവിടെ വിജയിച്ചു. 2004ല്‍ ബി.എസ്.പി സ്ഥാനാര്‍ഥിയും 2009ല്‍ ബി.ജെ.പിയും ഇവിടെ വിജയിച്ചിരുന്നു. എന്നാല്‍ 2014ല്‍ മോദി തരംഗത്തിലും 63,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മുലായം സിങ് യാദവ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."