സീറ്റ് നിഷേധിച്ചതില്‍ അദ്വാനിക്ക് അതൃപ്തി
പാര്‍ട്ടി നേതൃത്വം അപമാനിച്ചു; സീറ്റ് നല്‍കില്ലെന്ന കാര്യം അറിയിച്ചില്ല
ന്യൂഡല്‍ഹി: തുടര്‍ച്ചയായി മത്സരിച്ചുവന്ന ഗാന്ധിനഗര്‍ സീറ്റില്‍ ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി . ആറ് തവണയായി തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്ന് ഇത്തവണ പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് അദ്വാനിക്ക് സീറ്റ് നിഷേധിച്ചത്. പകരം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ മത്സരിപ്പിക്കാനാണ് തീരുമാനം.
പാര്‍ട്ടി സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അസ്വസ്ഥനാണെന്നാണ് വിവരം. ലോക്‌സഭയില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്നതല്ല വിഷയം, മറിച്ച് സീറ്റ് നിഷേധിച്ചത് അപമാനിക്കുന്നതിന് തുല്യമാണെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവും ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നും അദ്വാനി തന്റെ അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയ നേതാക്കളാരും തന്നെ മാറ്റിയ വിവരം പറഞ്ഞിട്ടില്ല-അദ്വാനി ആരോപിച്ചു.
പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് അദ്വാനിക്ക് സീറ്റ് നിഷേധിച്ചത്. 75 കഴിഞ്ഞവരെ മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തുമെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. വാജ്‌പെയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. അദ്ദേഹം ഉള്‍പ്പെടെ 10 നേതാക്കളെയാണ് 75 വയസു കടന്നതിനെതുടര്‍ന്ന് മത്സര രംഗത്ത് നിന്ന് നിര്‍ബന്ധിതമായി മാറ്റിയത്.
സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്നതിന് തൊട്ടുമുന്‍പായി 75 വയസു കഴിഞ്ഞവര്‍ക്ക് മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ചിരുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ പറയുന്നു.
എന്നാല്‍ 91 കാരനായ അദ്വാനി പറയുന്നത് ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നാണ്. അദ്വാനിക്ക് പുറമെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് നിര്‍ബന്ധിതമായി അകറ്റി നിര്‍ത്തപ്പെട്ട നേതാക്കളാണ് ശാന്തകുമാര്‍, ഹുക്കും ദിയോ യാദവ്, കല്‍രാജ് മിശ്ര, ഭഗത് സിങ് കോഷിയാരി, ബി.സി ഖണ്ഡൂരി, കരിയ മുണ്ട തുടങ്ങിയവര്‍. അതേസമയം ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് 75 വയസായെങ്കിലും അവര്‍ക്ക് ഇത്തവണയും സീറ്റ് നല്‍കിയിട്ടുണ്ട്. കാന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മുരളി മനോഹര്‍ ജോഷി മത്സരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പട്ടികയില്‍ പേരില്ല.
അദ്വാനിക്ക് സീറ്റ് നിഷേധിച്ചത് സ്വാഭാവിക നടപടിയെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രായാധിക്യത്തെ തുടര്‍ന്നുള്ള മാറ്റം അനിവാര്യമായതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സീറ്റ് നിഷേധിച്ചതില്‍ അദ്വാനി കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഗഡ്കരി പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.
പാര്‍ട്ടിയിലെ എല്ലാവര്‍ക്കും പ്രചോദനമാണ് അദ്വാനി. അദ്ദേഹത്തെ മത്സര രംഗത്ത് നിന്ന് മാറ്റിയത് കേവലം സ്വാഭാവികമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഇക്കാര്യത്തില്‍ അദ്വാനിയുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഗഡ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."