കുടുംബപ്രശ്‌നം തീര്‍ക്കാനെത്തിയ 60 കാരന്റെ കൂടെ 44 കാരി ഒളിച്ചോടി
മുക്കം: പാര്‍ട്ടി നേതാക്കളോടൊപ്പം കുടുംബപ്രശ്‌നം തീര്‍ക്കാനെത്തിയ 60 കാരന്റെ കൂടെ 44 കാരി ഒളിച്ചോടി. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം സ്വദേശിയായ 60 കാരനും കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയില്‍ സ്വദേശിനിയായ 44 കാരിയുമാണ് ഒളിച്ചോടിയത്. ഇരുവര്‍ക്കും മക്കളും ജീവിതപങ്കാളികളുമുണ്ട്.
സി.പി.എം സജീവ പ്രവര്‍ത്തകനായ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ കുടുംബ പ്രശ്‌നം തീര്‍ക്കാന്‍ പാര്‍ട്ടി നേതാക്കളുടെ കൂടെ ഒത്തുതീര്‍പ്പിന് പോകാറുണ്ടായിരുന്നു. ഇവിടെ നിന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. പിന്നീട് വരവ് പോക്കുകള്‍ പാര്‍ട്ടി നേതാക്കള്‍ അറിയാതെ ആയി. എന്നാല്‍ അടുപ്പം ഒരിക്കല്‍ യുവതിയുടെ ഭര്‍ത്താവ് അറിയുകയും താക്കീത് നല്‍കുകയും ചെയ്തു. പിന്നീട് കൗണ്‍സിലിങ് നടത്തി യുവതിയെ ബന്ധത്തില്‍ നിന്ന് വേര്‍പെടുത്തിയെങ്കിലും കുറച്ചുകാലത്തിനു ശേഷം വീണ്ടും ഇയാളുമായി ബന്ധം തുടര്‍ന്നു. കഴിഞ്ഞ ദിവസം ഈ ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങുകയും അരീക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറി പോവുകയുമായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് പൊലിസില്‍ പരാതി നല്‍കിയതോടെ ഇരുവരും മുക്കം പൊലിസ് സ്റ്റേഷനില്‍ ഹാജരായി. തങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തു. ഭാര്യയില്‍ നിന്നും കുടുംബത്തില്‍ നിന്നും പരിഗണനയും സ്‌നേഹവും ലഭിക്കാത്തതുകൊണ്ടാണ് തനിക്ക് സ്‌നേഹം നല്‍കിയ ആളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. തന്നേയും കുടുംബത്തെയും ചതിച്ച ഭാര്യയെ ഇനി വേണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."