അതിര്‍ത്തിയിലെ സംഘര്‍ഷം സൈനികതല ചര്‍ച്ച ആറിന്
ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിയില്‍ തുടരുന്ന ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മുതിര്‍ന്ന സൈനികമേധാവികള്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെയും ചൈനയുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ജൂണ്‍ ആറിനു വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.
ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ചയെന്നും ഇന്ത്യന്‍ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുകയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക.
നേരത്തെ, ആഴ്ചകള്‍ക്കു മുന്‍പ് ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ സൈനികബലം വര്‍ധിപ്പിക്കുകയും ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തത് യുദ്ധഭീതിയുണര്‍ത്തി. തുടര്‍ന്ന്, സംഘര്‍ഷം ഒഴിവാക്കണമെന്ന് യു.എന്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ഥിച്ചിരുന്നു.
മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. എന്നാല്‍, ട്രംപിന്റെ വാഗ്ദാനം ഇന്ത്യയും ചൈനയും തള്ളി. ഇരുരാജ്യങ്ങളും നേരിട്ട് നടത്തുന്ന ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു ഇന്ത്യ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ട്രംപും മോദിയും പോണില്‍ സംസാരിച്ചപ്പോഴും അതിര്‍ത്തിയിലെ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ചൈനീസ് സൈനിക വിന്യാസം
സ്ഥിരീകരിച്ച് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്നതിന്റെ കാരണമെന്തെന്ന് പ്രതിപക്ഷം ചോദ്യമുന്നയിക്കുന്നതിനിടെ, ചൈന അതിര്‍ത്തിയില്‍ വന്‍ സൈനികവിന്യാസം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും മുന്‍പും ഇങ്ങനെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ നീക്കത്തിന് പിന്നില്‍ എന്താണെന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
പ്രദേശത്തേക്ക് ഇന്ത്യയും കൂടുതല്‍ സൈന്യത്തെ എത്തിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രതിരോധ മന്ത്രി, ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേല്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.
ചൈനയെയും പാകിസ്താനെയുമടക്കം അയല്‍രാജ്യമായാണ് കാണുന്നതെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു തടയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."