ബഹ്റൈനില്‍ കോവിഡ് ബാധിച്ച ഒരു പ്രവാസി കൂടി മരണപ്പെട്ടു
മനാമ: ബഹ്റൈനില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി കൂടി മരണപ്പെട്ടതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇദ്ദേഹം ഏത് രാജ്യത്തു നിന്നുള്ള പ്രവാസിയാണെന്ന് വ്യക്തമല്ല. വിദേശിയായ 48 വയസുള്ള ഒരു പുരുഷനാണ് മരിച്ചതെന്ന് മാത്രമാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്.
അതേ സമയം കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതാണ് മരണ കാരണമായതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിലുണ്ട്.
ഇതോടു കൂടി രാജ്യത്ത് കോവിഡ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 21 ആയി. ഇതില്‍ 8 പേര് പ്രവാസികളാണ്. നിലവില്‍ 5384 പേരാണ് ബഹ്റൈനില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 9 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. അതേ സമയം 7410പേര് ഇതിനകം രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്.
വ്യാഴാഴ്ച വരെ 337773 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."