HOME
DETAILS
MAL
നയന്‍താരക്കെതിരേ മോശം പരാമര്‍ശം: രാധാ രവിയെ സസ്പെന്‍ഡ് ചെയ്തു
backup
March 25 2019 | 19:03 PM
ചെന്നൈ: നടനും പാര്‍ട്ടി പ്രവര്‍ത്തകനുമായ രാധാ രവിയെ ഡി.എം.കെയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രശസ്ത നടി നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ അവര്‍ക്കെതിരേ രാധാ രവി നടത്തിയ മോശം പരാമര്‍ശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍വിവാദമാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. രാധാ രവിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഡി.എം.കെ ജന. സെക്രട്ടറി കെ. അമ്പഴകന് അറിയിച്ചു.
പിന്നീട് രാധാരവിയും തനിക്കെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു. നയന്‍താരയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ മാപ്പ് ചോദിച്ച അദ്ദേഹം തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."