ചിനൂക് ഹെലികോപ്റ്ററുകള്‍ ഇനി വ്യോമസേനയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ശേഷിക്ക് കരുത്തു പകര്‍ന്ന് ചിനൂക് ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമായി. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡിഗഡിലെത്തിച്ച നാല് ഹെലികോപ്റ്ററുകള്‍ ഇന്നലെയാണ് സേനയ്ക്ക് കൈമാറിയത്. യു.എസ് നിര്‍മിത ചിനൂക് ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനത്തിനും പരിശീലനത്തിനുമായി വ്യോമസേന നാല് പൈലറ്റുമാരെയും നാല് എന്‍ജിനീയര്‍മാരെയും യു.എസിലേക്ക് അയച്ചിരുന്നു.
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തേറിയ ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്. 1962ലാണ് ഹെലികോപ്റ്റര്‍ ആദ്യപറക്കല്‍ നടത്തിയത്. പകല്‍ സമയത്തെന്നപോലെ രാത്രിയിലും ഈ ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്താനാകുമെന്നതാണ് പ്രത്യേകത. എത്തിച്ചേരാന്‍ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ഇത്തരം ഹെലികോപ്റ്ററുകള്‍ രാഷ്ട്രത്തിന് മുതല്‍കൂട്ടാണെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ പറഞ്ഞു. മണിക്കൂറില്‍ 315 കി. മീറ്ററാണ് പരമാവധി വേഗം. 6100 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററില്‍ മൂന്ന് മീഡിയം മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."